മുന്നോട്ട് പോകാന്‍ ഈ തുക പോരാ; സര്‍ക്കാരിന് തച്ചങ്കരിയുടെ കത്ത്

ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്, സപ്ലിമെന്ററി സാലറി തുടങ്ങിയ തുകകള്‍ അനുവദിക്കാന്‍ കഴിയുന്നില്ല 
മുന്നോട്ട് പോകാന്‍ ഈ തുക പോരാ; സര്‍ക്കാരിന് തച്ചങ്കരിയുടെ കത്ത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പ്രതിമാസ ചെലവുകള്‍ക്കായി കൂടുതല്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഡി ടോമിന്‍ തച്ചങ്കരി സര്‍ക്കാരിന് കത്ത് നല്‍കി. നിലവില്‍ അനുവദിക്കുന്ന തുകയായ 20 കോടി രൂപ 36.56 കോടിയായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. 

ഡീസല്‍, സ്‌പെയര്‍പാര്‍ട്‌സ്, ടയര്‍ എന്നിവ വാങ്ങിയ ഇനത്തില്‍ ബോര്‍ഡിന് വന്‍ തുക കടമുണ്ട്. പണം നല്‍കാത്തതിനാല്‍ പലരും സാധനങ്ങള്‍ നല്‍കാന്‍ തയ്യാറാവുന്നില്ല. ജീവനക്കാരുടെ മെഡിക്കല്‍ റീ ഇംപേഴ്‌സ്‌മെന്റ്, സപ്ലിമെന്ററി സാലറി തുടങ്ങിയ തുകകള്‍ അനുവദിക്കാന്‍ കഴിയുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നവംബര്‍ മുതല്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് പിടിക്കുന്ന തുകയായ 12 കോടി ശമ്പളത്തോടൊപ്പം അടയ്ക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതിനായി 12 കോടി അധികമായി കണ്ടെത്തണം. കൂടാതെ 2016 ജനുവരി മാസം മുതല്‍ സര്‍ക്കാര്‍ അനുവദിച്ച ഒരു ഗഡു ഡിഎ കോര്‍പ്പറേഷനിലെ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നല്‍കുന്നതിന് 4.56 കോടിരൂപ ആവശ്യമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com