സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്

സമകാലിക മലയാളം വാരിക നല്‍കുന്ന ഈ വര്‍ഷത്തെ സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്
സമകാലിക മലയാളം വാരിക സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്


കൊച്ചി: സമകാലിക മലയാളം വാരിക നല്‍കുന്ന ഈ വര്‍ഷത്തെ സാമൂഹ്യസേവന പുരസ്‌കാരം ടി.പി. പത്മനാഭന്. ഒരുലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കേരളത്തില്‍ പാരിസ്ഥിതിക അവബോധത്തിന് പഠനങ്ങളിലൂടെയും സമരങ്ങളിലൂടെയും പുതിയൊരു ദിശാബോധം നല്‍കിയ സൊ സൈറ്റി ഫോര്‍ എന്‍വയോണ്‍മെന്റല്‍ എജ്യുക്കേഷന്‍ ഇന്‍ കേരള
( സീക്ക്)യുടെ അമരക്കാരനാണ് അധ്യാപകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ പത്മനാഭന്‍. 

മൂന്നു ദശാബ്ദം സീക്കിന്റെ ഡയറക്ടറായിരുന്ന അദ്ദേഹം മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ്. അധ്യാപകനും പരിസ്ഥിതിശാസ്ത്രജ്ഞനായ പ്രൊഫ. എം.കെ. പ്രസാദ്, എഴുത്തുകാരന്‍ എന്‍. ശശിധരന്‍, സാഹിത്യനിരൂപകന്‍ ജി. മധുസൂദനന്‍ എന്നിവരടങ്ങുന്ന സമിതിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.  

1987 തൊട്ട് സീക്കിന്റെ ഡയറക്ടറും മുഖമാസികയായ സൂചിമുഖിയുടെ എഡിറ്ററുമാണ് ടി.പി. പത്മനാഭന്‍. അറുപത്തിയെട്ടാമത്തെ വയസ്സിലും ആ ആവേശത്തിന് ഒട്ടും കുറവില്ല. സൈലന്റ്‌വാലിയിലടക്കം പഠനങ്ങളും സമരങ്ങളുമായി പ്രവര്‍ത്തിച്ച അദ്ദേഹം വടക്കന്‍ കേരളത്തിലെ നിരവധിയായ പാരിസ്ഥിതിക സമരങ്ങളുടെ ഭാഗമായി.

''മണ്ണില്‍ തൊട്ടും മഴ നനഞ്ഞും വെയിലുകൊണ്ടും സാധാരണ ജനങ്ങളെ ഒപ്പം നിര്‍ത്തിക്കൊണ്ടുള്ള ഒരു പരിസ്ഥിതി പഠനവും സമരവുമാണ് പത്മനാഭന്‍ മാഷിന്റെ ജീവിതം. ഏതു പുസ്തകത്തിനെക്കാള്‍ ആധികാരികമായി ജനങ്ങളുടേയും ജീവികളുടേയും പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു സംസാരിക്കാന്‍ കഴിയുന്നതും അതുകൊണ്ടുതന്നെ.''- പുരസ്‌കാര സമിതി വിലയിരുത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com