'1,16,000 രൂപ ശമ്പളമുള്ളയാളാണ് 86,000 രൂപയ്ക്കു ജോയിന്‍ ചെയ്തത്' ; ബന്ധു നിയമന വിവാദത്തില്‍ കെടി ജലീല്‍

'1,16,000 രൂപ ശമ്പളമുള്ളയാളാണ് 86,000 രൂപയ്ക്കു ജോയിന്‍ ചെയ്തത്' ; ബന്ധു നിയമന വിവാദത്തില്‍ കെടി ജലീല്‍
'1,16,000 രൂപ ശമ്പളമുള്ളയാളാണ് 86,000 രൂപയ്ക്കു ജോയിന്‍ ചെയ്തത്' ; ബന്ധു നിയമന വിവാദത്തില്‍ കെടി ജലീല്‍

തിരുവനന്തപുരം: ന്യൂനപക്ഷ കോര്‍പ്പറേഷനിലെ ബന്ധുനിയമന വിവാദത്തില്‍ നിലപാട് ആവര്‍ത്തിച്ച് മന്ത്രി കെടി ജലീല്‍. നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുന്‍പും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ടെന്നും വെളിപ്പെടുത്തി.

പഴയ യോഗ്യതകള്‍ നിലനിര്‍ത്തിക്കൊണ്ടാണ് ജനറല്‍ മാനേജര്‍ നിയമനത്തിന് പുതിയ യോഗ്യത നിശ്ചയിച്ചതെന്ന് മന്ത്രി പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് അവസരം കിട്ടുന്നതിനാണിത്. എന്നിട്ടും ഏഴു പേരെ വന്നുള്ളൂവെന്ന് മന്ത്രി പറഞ്ഞു.

ജോലിയില്ലാത്ത ഒരാള്‍ക്കാണ് നിയമനം നല്‍കിയതെങ്കില്‍ ബന്ധുനിയമന വിവാദത്തില്‍ കഴമ്പുണ്ടെന്നു പറയാമായിരുന്നു. ഒരു ലക്ഷത്തി പതിനാറായിരം രൂപ ശമ്പളം വാ്ങുന്നയാളാണ് എണ്‍പത്തിയാറായിരം രൂപ ശമ്പളത്തിന് കോര്‍പ്പറേഷനില്‍ ജോയിന്‍ ചെയ്തത്. നിയമനം താല്‍ക്കാലികമാണെന്നും ജലീല്‍ പറഞ്ഞു. 

സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്ന് മുന്‍പും ഡെപ്യൂട്ടേഷന്‍ നിയമനങ്ങള്‍ നടന്നിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അന്വേഷിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com