ആ ബ്ലാക്ക് ജീനിയസ്സിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുന്നു; ജലീലിനെതിരെ അഴിമതി ആരോപണവുമായി കെഎം ഷാജി 

കോഴിക്കോട്: ബന്ധുനിയമന വിവാദത്തിന് പുറമെ മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി ലീഗ് എംഎല്‍എ കെഎം ഷാജി. സ്വകാര്യ സ്ഥാപനത്തിന് ഫയര്‍ ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്താനുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ശബ്ദരേഖയും എംഎല്‍എ പുറത്തുവിട്ടു. എറണാകുളം കീരമ്പാറ പഞ്ചായത്തിലാണ് കുടിവെള്ളമൂറ്റുന്ന കമ്പനിക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് ലൈസന്‍സ് കൊടുക്കണമെന്ന് മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെടുന്നത്. ഫയര്‍ ലൈസന്‍സ് വേണ്ടേ എന്നു സെക്രട്ടറി ചോദിക്കുമ്പോള്‍ നിശ്ചിത അവധിക്കകം ഫയര്‍ എന്‍.ഒ.സി നല്‍കണമെന്ന കണ്ടീഷന്‍ വെച്ച് ലൈസന്‍സ് അനുവദിക്കാനാണ് മന്ത്രി ആവശ്യപ്പെടുന്നതെന്നും എംഎല്‍ എ പറയുന്നു. 

ആ ബ്ലാക്ക് ജീനിയസ്സിന്റെ മറ്റൊരു മുഖംമൂടി കൂടി വെളിപ്പെടുത്തുകയാണെന്ന് പറഞ്ഞാണ് കെഎം ഷാജിയുടെ ഫെയസ്ബുക്ക് പോസ്റ്റ്. കൈകാര്യം ചെയ്യുന്ന വകുപ്പിനെയല്ലാം അഴിമിതിയില്‍ മുക്കിയാണ് കെടി ജലീല്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് എന്നതിന് ഇനിയും തെളിവുകള്‍ വന്നുകൊണ്ടേയിരിക്കുമെന്നും കെ എം ഷാജി പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com