കാട്ടാന റോഡിലിറങ്ങി: ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

മൂന്നാറിനു സമീപം കന്നിമലയിലാണു ബുധനാഴ്ച സന്ധ്യയോടെ കാട്ടാനയിറങ്ങി ഭീതിപരത്തിയത്.
കാട്ടാന റോഡിലിറങ്ങി: ആളുകള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു

മൂന്നാര്‍: മൂന്നാറില്‍ കാട്ടുകൊമ്പന്‍ ജനവാസപ്രദേശത്തെ റോഡിലിറങ്ങി ഭീതിപരത്തി. യാത്രക്കാരെല്ലാം ആനയുടെ ആക്രമണം ഭയന്ന് പരക്കം പാഞ്ഞു. മൂന്നാര്‍-ഉദുമല്‍പേട്ട സംസ്ഥാനാന്തരപാതയില്‍ മൂന്നാറിനു സമീപം കന്നിമലയിലാണു ബുധനാഴ്ച സന്ധ്യയോടെ കാട്ടാനയിറങ്ങി ഭീതിപരത്തിയത്. 

അന്നേ ദിവസം പുലര്‍ച്ചെ കന്നിമല ടോപ് ഡിവിഷനിലെ തൊഴിലാളി ലയങ്ങള്‍ക്കു സമീപത്തെത്തിയ ഈ കൊമ്പനെ നാട്ടുകാര്‍ ഒച്ചവച്ച് പിന്തിരിപ്പിച്ചതാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെ പതിനാലാം നമ്പര്‍ ഫീല്‍ഡില്‍ കറങ്ങിനടന്ന ആന വൈകിട്ട് ആറോടെയാണു റോഡിലെത്തിയത്. കന്നിമലയില്‍ നിന്ന് സംസ്ഥാനാന്തരപാതയിലൂടെ മൂന്നാര്‍ ഭാഗത്തേക്ക് അര കിലോമീറ്ററിലധികം ആന നടന്നതോടെയാണ് ഇതുവഴി വാഹനങ്ങളില്‍ വന്നവര്‍ വാഹനം റോഡില്‍ ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചത്. 

വാഹനങ്ങളിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടി രക്ഷപ്പെടാനുള്ള തത്രപ്പാടിനിടെ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. വനപാലകരെത്തിയാണ് കൊമ്പനെ കാട്ടിലേക്കു തിരിച്ചുവിട്ടത്. ഈ പ്രദേശത്ത് ഇടയ്ക്കിടെ എത്തുന്ന ഗണേശന്‍ എന്ന കാട്ടാനയാണ് ഇന്നലെ സംസ്ഥാനാന്തരപാതയിലിറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com