ശബരിമല തീര്‍ത്ഥാടകര്‍ പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

ശബരിമല തീര്‍ത്ഥാടകര്‍ പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള
ശബരിമല തീര്‍ത്ഥാടകര്‍ പൊലീസ് പാസ് വാങ്ങണമെന്ന നിബന്ധന അംഗീകരിക്കാനാവില്ലെന്ന് പിഎസ് ശ്രീധരന്‍പിള്ള

വയനാട്: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വാഹനങ്ങള്‍ക്ക് പൊലീസ് പാസ് നിര്‍ബന്ധമാക്കിയ നടപടിക്കെതിരെ ബിജെപി. പിണറായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിബന്ധന അംഗീകരിക്കാനാകില്ലെന്നും പിഎസ് ശ്രീധരന്‍പിള്ള പറഞ്ഞു. മണ്ഡല -മകരവിളക്ക് കാലത്ത് സുരക്ഷാ ക്രമികരണങ്ങളുടെ ഭാഗമായാണ് ക്രമീകരണമെന്നാണ് സര്‍ക്കാരിന്റെ വാദം. 

ശബരിമലയിലേക്ക് വരുന്നവര്‍ അവരവരുടെ പോലീസ് സ്‌റ്റേഷനില്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി പോലീസ് സ്‌റ്റേഷനില്‍ നിന്ന് ലഭിക്കുന്ന പാസുമായി വേണം ശബരിമലയിലേക്ക് യാത്ര വരാന്‍. പാസ് കാണത്തക്കവിധം വാഹനങ്ങളുടെ മുന്‍ ഗ്ലാസില്‍  സൗകര്യപ്രദമായ സ്ഥലത്ത് പ്രദര്‍ശിപ്പിക്കണം. പാസ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് നിലയ്ക്കലും മറ്റ് സ്ഥലങ്ങളിലും പാര്‍ക്കിംഗ് അനുവദിക്കില്ല. 

തീര്‍ഥാടനവുമായി ബന്ധപ്പെട്ട് കടകളില്‍ ജോലിക്കായി എത്തുന്നവരും കരാര്‍ ജോലിക്കാരും അവരവരുടെ പേര്, വിലാസം എന്നിവ തെളിയിക്കുന്ന ആധികാരിക രേഖ, സ്ഥിരതാമസമാക്കിയിട്ടുള്ള പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം ജോലി ചെയ്യുന്ന സ്ഥലത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നല്‍കേണ്ടതും അവിടെ നിന്നും നിശ്ചിത മാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് ഈ മാസം 13ന് മുമ്പ് കൈപ്പറ്റണം. തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈവശമില്ലാത്തവരെ ജോലിയില്‍ തുടരുവാന്‍ അനുവദിക്കില്ലെന്നാണ് ജില്ലാ പോലീസ് മേധാവി അറിയിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com