ശബരിമല: തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി

ശബരിമല: തീർത്ഥാടകരുടെ വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി

വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും സൗജന്യമായി പാസ് ലഭിക്കും

തിരുവനന്തപുരം: ശബരിമലയിലേക്ക് പോകുന്ന വാഹനങ്ങൾക്ക് പൊലീസ് പാസ് നിർബന്ധമാക്കി. വാഹനം പുറപ്പെടുന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷനിൽ നിന്ന് പാസ് വാങ്ങണം. എല്ലാ സ്റ്റേഷനുകളിൽ നിന്നും സൗജന്യമായി പാസ് ലഭിക്കും. പാസില്ലാതെ എത്തുന്ന വാഹനങ്ങൾക്ക് പാർക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

അതിനിടെ മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി നട തുറക്കുമ്പോള്‍ ശബരിമല കൂടുതല്‍ സംഘര്‍ഷഭരിതമാകാന്‍ സാധ്യതയേറി. കേരള പൊലീസിന്റെ പോര്‍ട്ടല്‍ വഴി 550 യുവതികള്‍ ഇതുവരെ ഓണ്‍ലൈന്‍ ബുക്ക് ചെയ്തിട്ടുണ്ട്. 10 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ഇവര്‍. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ശബരിമല യാത്രക്കായി ഇവര്‍ പൊലീസിന്റെ സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. 

കേരള പൊലീസിന്റെ പോര്‍ട്ടല്‍ വഴി ഇതുവരെ മൂന്നര ലക്ഷത്തോളം പേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്തതായും പൊലീസ് അധികൃതര്‍ സൂചിപ്പിച്ചു. സീസണ്‍ അവസാനിക്കുന്നതിന് മുൻപ് കൂടുതല്‍ പേര്‍ ബുക്കിങിനായി രംഗത്തുവരുമെന്നും പൊലീസ് കണക്കുകൂട്ടുന്നു. യുവതി പ്രവേശനത്തിനെതിരായ സമരമൊന്നും ശബരിമല ദര്‍ശന നീക്കത്തെ വനിതകളെ പിന്നോട്ടടിപ്പിച്ചില്ലെന്നാണ് പൊലീസ് വിലയിരുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com