ശബരിമല മണ്ഡലകാലത്തെ തിരക്ക്; പ്രത്യേക ട്രെയിൻ സർവീസുമായി റെയിൽവേ, കൊല്ലം മുതല്‍ ആന്ധ്രയിലെ കാക്കിനട വരെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th November 2018 01:27 AM |
Last Updated: 10th November 2018 01:27 AM | A+A A- |

പാലക്കാട്: മണ്ഡലകാലത്തെ തിരക്ക് കണക്കിലെടുത്ത് കൊല്ലം മുതല്‍ ആന്ധ്രയിലെ കാക്കിനട വരെ സുവിധ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ അറിയിച്ചു. കാക്കിനട-കൊല്ലം സ്‌പെഷല്‍ ട്രെയിന്‍ (82717) 10, 15, 19, 23 തീയതികളില്‍ രാത്രി 11.50ന് കാക്കിനടയില്‍ നിന്നും പുറപ്പെടും. മൂന്നു ദിവസത്തിനു ശേഷം രാവിലെ ഏഴിന് കൊല്ലത്തെത്തും.
കൊല്ലം-കാക്കിനട സ്‌പെഷല്‍ ട്രെയിന്‍ (82718) 12, 17, 21, 25 തീയതികളില്‍ രാവിലെ 10ന് കൊല്ലത്തു നിന്നും പുറപ്പെട്ട് അടുത്ത ദിവസം 2.50ന് കാക്കിനട എത്തും. ഇരു സര്‍വീസുകള്‍ക്കും കേരളത്തിൽ കായംകുളം, ചെങ്ങന്നൂര്‍, തിരുവല്ല, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട് ജംഗ്‌ഷന്‍,എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ട്.