മണ്‍വിള ഫാമിലി പ്ലാസ്റ്റിക് തീപിടുത്തത്തിന് പിന്നില്‍ ജീവനക്കാരെന്ന് സൂചന; രണ്ട് പേര്‍ കസ്റ്റഡിയില്‍

സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ജീവനക്കാര്‍ സംശയ നിഴലിലായത്
മണ്‍വിള ഫാമിലി പ്ലാസ്റ്റിക് തീപിടുത്തത്തിന് പിന്നില്‍ ജീവനക്കാരെന്ന് സൂചന; രണ്ട് പേര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം; തലസ്ഥാന നഗരിയെ ഞെട്ടിച്ച മണ്‍വിള ഫാമിലി പ്ലാസ്റ്റിക്കിലെ തീപിടിത്തം അട്ടിമറിയെന്ന് സൂചന. കമ്പനിയിലെ ജീവനക്കാര്‍ തന്നെയാണ് പ്രതികളെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ ചിറയന്‍കീഴ്, കഴക്കൂട്ടം സ്വദേശികളായ രണ്ടു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് ജീവനക്കാര്‍ സംശയ നിഴലിലായത്. ഇരുവരേയും പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. 

സ്റ്റോറൂമില്‍ നിന്നാണ് കെട്ടിടത്തിലേക്ക് തീ പടര്‍ന്നത്. സിസി ടിവി ദൃശ്യങ്ങളില്‍ നിന്ന് രണ്ട് ജീവനക്കാര്‍  സ്റ്റോര്‍ റൂമിലേക്ക് പോകുന്നതായി തെളിഞ്ഞിട്ടുണ്ട്. ലൈറ്റര്‍ ഉപയോഗിച്ച് ഇവിടെ സൂക്ഷിച്ചിരുന്ന പാക്കിങ്ങിനുള്ള പ്ലാസ്റ്റിക്കില്‍ തീ കൊളുത്തുകയായിരുന്നു. ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രകോപിതരായാണ് ഇവര്‍ കടുംകൈ ചെയ്തതെന്നാണ് പൊലീസ് നിഗമനം

എന്നാല്‍ ഉടന്‍ അറസ്റ്റ് ഉണ്ടാവില്ലെന്നാണ് സൂചന. ഇലക്ട്രിക് വിഭാഗത്തിലെ സ്ഥിരീകരണത്തിന് ശേഷമേ അറസ്റ്റുണ്ടാകൂ. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിക്കാന്‍ കാരണമായതെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. ഇത് അന്വേഷിക്കാന്‍ ഇലക്ട്രിക് വിഭാഗത്തെ ചുമതലപ്പെടുത്തിയിരിക്കുകയായിരുന്നു. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് വന്നതിന് ശേഷമായിരിക്കും അറസ്റ്റ് ചെയ്യുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com