ലോക്‌സഭ തെരഞ്ഞെടുപ്പ്: കന്നി വോട്ടര്‍മാര്‍ക്ക് കാര്‍ഡ് വൈകും, കാരണം ഇത് 

ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, കന്നി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കേണ്ടി വരും.
ലോക്‌സഭ തെരഞ്ഞെടുപ്പ്: കന്നി വോട്ടര്‍മാര്‍ക്ക് കാര്‍ഡ് വൈകും, കാരണം ഇത് 

കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കേ, കന്നി വോട്ടര്‍മാര്‍ തിരിച്ചറിയല്‍ കാര്‍ഡിന് ഇനിയും കാത്തിരിക്കേണ്ടി വരും. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് തയാറാക്കുന്ന പുതിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നവര്‍ക്കുള്ള തിരിച്ചറിയല്‍ കാര്‍ഡുകളുടെ വിതരണം മാര്‍ച്ച് വരെ നീളാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അപേക്ഷകളും പരിശോധന നടപടികളും ഓണ്‍ലൈന്‍ മുഖേന നടക്കുന്നുണ്ടെങ്കിലും ചെന്നൈ സെക്യൂരിറ്റി പ്രസില്‍നിന്നു കാര്‍ഡ് അച്ചടിച്ചു കിട്ടാന്‍ വൈകിയേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ പൂര്‍ണ നിയന്ത്രണത്തിലാണ് ഓണ്‍ലൈന്‍ നടപടികളെന്നതും കാലതാമസത്തിനിടയാക്കുന്നുവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. 

കമ്മിഷന്റെ വെബ്‌സൈറ്റ് വഴി ഫോട്ടോയും രേഖകളും സമര്‍പ്പിച്ച് അപേക്ഷിക്കുന്ന രീതിയാണ് ഇത്തവണ. അപേക്ഷകള്‍ ആഴ്ച തോറും തഹസില്‍ദാര്‍മാര്‍ ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ക്ക് (ബിഎല്‍ഒ) അയച്ചു കൊടുക്കുന്നുണ്ടെങ്കിലും പരിശോധനാനടപടി നീളുന്നു. 15 വരെയാണു വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനുള്ള അവസരം. 2019 ജനുവരി ഒന്നിന് 18 വയസ്സു തികയുന്നവര്‍ക്കു പേരു ചേര്‍ക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com