എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിയേക്കും; അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിയേക്കും - അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കിയേക്കും; അമിത പ്രാധാന്യം നല്‍കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ  ക്രിസ്മസ് പരീക്ഷ ഒന്നിച്ചുനടത്തുന്നതു വിജയിച്ചാല്‍ എസ്എസ്എല്‍സി പരീക്ഷയുടെ നിലവിലുള്ള ടൈംടേബിളില്‍ മാറ്റം വരും. മാര്‍ച്ച് 13 മുതല്‍ 27 വരെ ഉച്ചതിരിഞ്ഞു പരീക്ഷ നടത്തുന്ന രീതിയിലാണ് ഇപ്പോള്‍ ടൈംടേബിള്‍. ക്രിസ്മസ് പരീക്ഷയുടെ നടത്തിപ്പു വിലയിരുത്തി പൊതുപരീക്ഷ രാവിലെയാക്കുകയാണെങ്കില്‍ ടൈംടേബിളും മാറ്റം വരുത്തേണ്ടി വരും. തീയ്യതികളില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നില്ല.

എസ്എസ്എല്‍സി പരീക്ഷ രാവിലെയാക്കുകയാണെങ്കില്‍ 9.45ന് ആകും തുടങ്ങുക. 15 മിനിറ്റ് കൂള്‍ ഓഫ് ടൈമിംഗിന് ശേഷം 10ന് പരീക്ഷ തുടങ്ങും. അതോടെ പരീക്ഷ തുടങ്ങും. അതോടെ എസ്എസ്എല്‍സി ചോദ്യക്കടലാസ് ട്രഷറിയില്‍ സൂക്ഷിക്കുന്ന രീതി അവസാനിപ്പിക്കും. എസ്എസ്എല്‍സി ചോദ്യക്കടലാസ് ട്രഷറിയിലും അതിനെക്കാള്‍ പ്രധാനപ്പെട്ട ഹയര്‍സെക്കന്ററി പരീക്ഷയുടെ ചോദ്യക്കടലാസ് സ്‌കൂളിലെ അലമാരയിലും സൂക്ഷിക്കുന്ന വൈരുദ്ധ്യാമാണ് ഇപ്പോള്‍. 

എസ്എസ്എല്‍സി പരീക്ഷയ്ക്ക് അമിത പ്രാധാന്യം ന്ല്‍കേണ്ടതില്ലെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. പൊതുവിദ്യാഭ്യാസ, ഹയര്‍സെക്കന്ററി ലയനം പൂര്‍ണമാകുന്നതോടെ എസ്എസ്എല്‍സി പരീക്ഷയുടെ പ്രാധാന്യം വീണ്ടും കുറയും. ബിരുദം നേടുന്ന വിദ്യാര്‍ത്ഥിയുടെ എസ്എസ്എല്‍സി മാര്‍ക്ക് ജോലിയുടെ ഘട്ടത്തില്‍ ആരും അന്വേഷിക്കാറില്ല. പരീക്ഷയ്ക്ക് അതനുസരിച്ച് പ്രാധാന്യം മതിയെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ നിലപാട്.

ഹയര്‍സെക്കന്ററി, എസ്എസ്എല്‍സി പരീക്ഷകള്‍ ഒന്നിച്ചുനടത്തുന്നതിനുള്ള തുടര്‍നടപടികള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍, സമിതിയെ നിയോഗിച്ചെങ്കിലും യോഗം ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. എസ്എസ്എല്‍സി ഹയര്‍സെക്കന്ററി സംയുക്ത ക്രിസ്മസ് പരീക്ഷയുടെ ടൈംടേബിള്‍ ഇതേവരെ തീരുമാനിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com