കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട ; 500 ആംപ്യൂളുകളും 140 ഗുളികകളും പിടികൂടി

കൊച്ചി സ്വദേശിയായ ഗുലാബില്‍ നിന്നാണ് വന്‍ ലഹരിശേഖരം പിടികൂടിയത്
കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട ; 500 ആംപ്യൂളുകളും 140 ഗുളികകളും പിടികൂടി

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍  മയക്കുമരുന്ന് വേട്ട. 500 ആംപ്യൂള്‍ ലഹരിമരുന്നുകളും 140 ലഹരിഗുളികകളും എക്‌സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് മട്ടാഞ്ചേരിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. കൊച്ചി സ്വദേശിയായ ഗുലാബില്‍ നിന്നാണ് വന്‍ ലഹരിശേഖരം പിടികൂടിയത്. 

കാന്‍സര്‍ ഉള്‍പ്പെടെയുള്ള മാരകരോഗങ്ങള്‍ക്ക് വേദനസംഹാരിയായി ഉപയോഗിക്കുന്ന ബ്രൂഫിനോഫിന്‍, മാനസികരോഗികള്‍ക്ക് നല്‍കുന്ന നൈട്രോസെഫാം എന്നീ മരുന്നുകളാണ് പിടിച്ചെടുത്തത്. ​ഗുലാബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കേരളത്തിന് പുറത്തുനിന്നാണ് ഗുളികകള്‍  കൊണ്ടുവന്നതെന്ന് ഇയാള്‍ എക്‌സൈസിനോട്  പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com