മലപ്പുറത്ത് കുട്ടികളെ കേന്ദ്രീകരിച്ച് 'ലഹരി സ്‌പ്രേ', മിഠായിയുടെ ദ്രാവകരൂപം എന്നുപറഞ്ഞ് വില്‍പ്പന; 19 കുപ്പികള്‍ പിടിച്ചെടുത്തു

കുട്ടികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ എത്തിച്ച പ്രത്യേകതരം ലഹരി സ്‌പ്രേ മലപ്പുറത്ത് നിന്ന് പിടികൂടി
മലപ്പുറത്ത് കുട്ടികളെ കേന്ദ്രീകരിച്ച് 'ലഹരി സ്‌പ്രേ', മിഠായിയുടെ ദ്രാവകരൂപം എന്നുപറഞ്ഞ് വില്‍പ്പന; 19 കുപ്പികള്‍ പിടിച്ചെടുത്തു

മലപ്പുറം: കുട്ടികളെ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താന്‍ എത്തിച്ച പ്രത്യേകതരം ലഹരി സ്‌പ്രേ മലപ്പുറത്ത് നിന്ന് പിടികൂടി. ലഹരിക്കുപയോഗിക്കുന്ന സ്‌പ്രേ ആണോ എന്ന സംശയത്തിലാണ് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചത്. തിരൂര്‍ കൂട്ടായി എസ്.എച്ച്.എം.യു.പി സ്‌കൂളിനു സമീപത്തെ കടകളില്‍ നിന്ന് കണ്ടെത്തിയ 19 സ്‌പ്രേ കുപ്പികള്‍ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കുട്ടികളുടെ കൈയില്‍ നിന്ന് വായില്‍ അടിക്കാവുന്ന തരത്തിലുള്ള സ്‌പ്രേ അധ്യാപകര്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇത്തരത്തിലുള്ള അഞ്ച് സ്‌പ്രേ കുപ്പികള്‍ വിദ്യാര്‍ഥികളില്‍ നിന്നും കണ്ടെത്തി.സ്‌കൂളിനു തൊട്ടടുത്ത കടകയില്‍ നിന്നാണ് കുട്ടികള്‍ ഇത് വാങ്ങിയത്. 

മിഠായിയുടെ ദ്രാവകരൂപം എന്നു പറഞ്ഞാണ് വില്‍പ്പന. ഇതുപയോഗിച്ച കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്തു.തുടര്‍ന്നാണ് അധ്യാപകര്‍ പൊലീസിന്റേയും ആരോഗ്യ വകുപ്പിന്റേയും സഹായത്തോടെ സ്‌പ്രേ വില്‍പ്പന നടത്തിയ കടയില്‍ പരിശോധന നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com