റേഷന്‍ കിട്ടിയില്ലെന്ന പരാതി ഇനി ഉണ്ടാവില്ല; കരിഞ്ചന്ത തടയാന്‍ ശക്തമായ നടപടി, റേഷന്‍ കടകളില്‍ ഇ-ത്രാസുകള്‍ വരുന്നു, ബ്ലൂടൂത്ത് വഴി ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കും 

റേഷന്‍ വസ്തുകള്‍ കരിഞ്ചന്തയിലേക്ക് നീങ്ങുന്നത് തടയാന്‍ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്
റേഷന്‍ കിട്ടിയില്ലെന്ന പരാതി ഇനി ഉണ്ടാവില്ല; കരിഞ്ചന്ത തടയാന്‍ ശക്തമായ നടപടി, റേഷന്‍ കടകളില്‍ ഇ-ത്രാസുകള്‍ വരുന്നു, ബ്ലൂടൂത്ത് വഴി ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കും 

തിരുവനന്തപുരം: റേഷന്‍ വസ്തുകള്‍ കരിഞ്ചന്തയിലേക്ക് നീങ്ങുന്നത് തടയാന്‍ ശക്തമായ നടപടിയുമായി ഭക്ഷ്യവകുപ്പ്. റേഷന്‍ കടകളില്‍ നിന്ന് കരിഞ്ചന്തയിലേക്ക് ധാന്യം ചോരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതു തടയാന്‍ ഇ-പോസ് മെഷീനുകളെ ഇലക്‌ട്രോണിക് ത്രാസുമായി ബന്ധിപ്പിക്കാന്‍ ഭക്ഷ്യവകുപ്പ് തീരുമാനിച്ചു. ഇത്രാസുകള്‍ വാങ്ങാന്‍ 6.5 കോടി രൂപ വകയിരുത്തി. ആദ്യം തിരുവനന്തപുരത്തെ പത്ത് റേഷന്‍ കടകളില്‍ ഇത് നടപ്പാക്കും.

ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കി രണ്ടു വര്‍ഷമായിട്ടും റേഷന്‍ കടകളില്‍ നിന്ന് സാധനങ്ങള്‍ കരിഞ്ചന്തയില്‍ എത്താന്‍ കാരണം ഇ-പോസ് മെഷീനുമായി ത്രാസുകളെ ബന്ധിപ്പിക്കാത്തതാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ്  ഇ-പോസ് മെഷീന്‍ ത്രാസുമായി ബന്ധിപ്പിക്കുന്ന പദ്ധതി ഉടന്‍ നടപ്പാക്കാന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ നിര്‍ദ്ദേശിച്ചത്.

റേഷന്‍ കടകളില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ത്രാസുകള്‍ ഇ-പോസ് മെഷീനുമായി ബന്ധിപ്പിക്കാന്‍ കഴിയില്ല. അതിനാല്‍ ആധുനിക ഇലക്ടോണിക് ത്രാസുകള്‍ വാങ്ങി നല്‍കും. ഇതിനായി ഉടന്‍ ടെന്‍ഡര്‍ ക്ഷണിക്കും.കാര്‍ഡ് ഉടമയ്ക്ക് തന്നെ ധാന്യം കിട്ടുന്നുണ്ടോ എന്നതുള്‍പ്പെടെ റേഷന്‍ വിതരണം മൊത്തം സുതാര്യമാക്കാനാണ് ഇ-പോസ് മെഷീനുകള്‍ സ്ഥാപിച്ചത്. ധാന്യങ്ങളുടെ അളവ് കൃത്യമാക്കാന്‍ ഇ  പോസുമായി ബന്ധിപ്പിക്കുന്ന ത്രാസും സ്ഥാപിക്കണമായിരുന്നു. ചില ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്ക് കാരണമാണ് അത് നീണ്ടുപോയത്. ഇ-പോസ് മെഷീനെ ബ്ലൂടുത്ത് വഴി ബന്ധിപ്പിക്കുന്ന ത്രാസുകളാണ് വാങ്ങുക. അതോടെ സാധനങ്ങളുടെ അളവ് ബില്ലില്‍ രേഖപ്പെടുത്തും. സിവില്‍ സപ്‌ളൈസ് വകുപ്പിന്റെ സെര്‍വറിലും അളവിന്റെ വിവരങ്ങള്‍ ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com