ശബരിമല നടയടയ്ക്കല്‍ :  വീണ്ടും നിലപാട് മാറ്റി ബിജെപി അധ്യക്ഷന്‍ ;തന്ത്രി വിളിച്ചെന്ന് ശ്രീധരന്‍പിള്ള കോടതിയില്‍, പ്രസംഗത്തിന്റെ സിഡി ഹാജരാക്കി

കോഴിക്കോട് യുവമോര്‍ച്ച വേദിയില്‍ പ്രസംഗിച്ചതിന്റെ സിഡിയാണ് ശ്രീധരന്‍പിള്ള കോടതിയില്‍ ഹാജരാക്കിയത്
ശബരിമല നടയടയ്ക്കല്‍ :  വീണ്ടും നിലപാട് മാറ്റി ബിജെപി അധ്യക്ഷന്‍ ;തന്ത്രി വിളിച്ചെന്ന് ശ്രീധരന്‍പിള്ള കോടതിയില്‍, പ്രസംഗത്തിന്റെ സിഡി ഹാജരാക്കി

കൊച്ചി : ശബരിമല തന്ത്രിയുമായി സംസാരിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കണ്ഠര് രാജീവരുമായി സംസാരിച്ചുവെന്ന പ്രസംഗത്തിന്റെ സിഡി ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹാജരാക്കി. കോഴിക്കോട് യുവമോര്‍ച്ച വേദിയില്‍ പ്രസംഗിച്ചതിന്റെ സിഡിയാണ് ശ്രീധരന്‍പിള്ള കോടതിയില്‍ ഹാജരാക്കിയത്. 

തന്ത്രിയുമായി സംസാരിച്ചതില്‍ നിയമവിരുദ്ധമായി ഒന്നുമില്ല. പ്രസംഗത്തിന്റെ പേരില്‍ കേസ് നിലനില്‍ക്കില്ല. നടയടക്കല്‍ വിവാദത്തില്‍ ശ്രീധരന്‍പിള്ള ഇന്നലെ മലക്കം മറിഞ്ഞിരുന്നു. നട അടക്കല്‍ പ്രസ്താവനയ്ക്ക് മുമ്പ് ആരോടും നിയമോപദേശം തേടിയിട്ടില്ലെന്നായിരുന്നു തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചത്. 

തന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് ശ്രീധരന്‍പിള്ള മുന്‍ പ്രസ്താവന തിരുത്തി രംഗത്തു വന്നത്. വിളിച്ചിട്ടില്ലെന്ന് തന്ത്രി പറഞ്ഞെങ്കില്‍ അതാണ് ശരി. തന്ത്രി എന്നല്ല, തന്ത്രി കുടുംബത്തിലെ ആരോ വിളിച്ചെന്നാണ് ഉദ്ദേശിച്ചത്. ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്നും ശ്രീധരന്‍പിള്ള ഇന്നലെ പറഞ്ഞിരുന്നു. 

എന്നാല്‍ യുവമോര്‍ച്ച വേദിയിലെ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് കസബ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍ പിള്ള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തന്ത്രി നിയമോപദേശത്തിനായി തന്നെ വിളിച്ചെന്ന് ശ്രീധരന്‍ പിള്ള വ്യക്തമാക്കുന്നത്. പ്രസംഗത്തിന്റെ സിഡിയും ഹൈക്കോടതിയില്‍ നല്‍കിയിട്ടുണ്ട്. അതില്‍ പ്രസംഗത്തിന്റെ വിവാദ ഭാഗങ്ങളെല്ലാം രേഖപ്പെടുത്തിയിട്ടുമുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com