ആലപ്പുഴയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം ; കൊടിമരം നശിപ്പിച്ചു

അക്രമിക‍ൾ കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു
ആലപ്പുഴയിൽ എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം ; കൊടിമരം നശിപ്പിച്ചു

ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് എൻഎസ്എസ് കരയോഗ മന്ദിരത്തിനു നേരെ ആക്രമണം. പുലർച്ചെയാണ് ആക്രമണമുണ്ടായത്. അക്രമിക‍ൾ കെട്ടിടത്തിന് മുന്നിലെ കൊടിമരം നശിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. 

കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിൽ എൻഎസ്എസ് കരയോഗ മന്ദിരങ്ങൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ നാമജപ യജ്ഞം അടക്കമുള്ള പ്രതിഷേധ പരിപാടികളുമായി എൻഎസ്എസ് മുന്നോട്ട് പോകുന്നതിനിടെയാണ് കര‍യോഗ മന്ദിരങ്ങൾക്ക് നേരെ ആക്രമണമുണ്ടാകുന്നത്. 

ആക്രമണം നടത്തി എന്‍എസ്എസിനെ ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ടെന്നും, ശബരിമല വിഷയത്തിൽ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com