ശബരിമല ഡ്യൂട്ടിക്ക് സര്‍ക്കാര്‍ നിയോഗിച്ചത് അന്‍പത് വയസ്സ് കഴിഞ്ഞ വനിതാ പൊലീസിനെ; തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയവന്‍: കടകംപള്ളി

മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കും 
ശബരിമല ഡ്യൂട്ടിക്ക് സര്‍ക്കാര്‍ നിയോഗിച്ചത് അന്‍പത് വയസ്സ് കഴിഞ്ഞ വനിതാ പൊലീസിനെ; തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയവന്‍: കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ ഒരുക്കങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മണ്ഡല മകരവിളക്ക് കാലത്തേക്കുള്ള എല്ലാ ഒരുക്കങ്ങളും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാനാകുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

പരിസ്ഥിതിക്ക് എതിരായ ഒരു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നടത്തില്ലെന്നും പുതിയ നിര്‍മ്മാണത്തിന് സര്‍ക്കാരിന് പദ്ധതിയില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. എന്തെങ്കിലും നിര്‍മ്മാണം ഉണ്ടെങ്കില്‍ അത് താത്കാലികമാണ്. പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നു. ചുടുകട്ട പാകുന്ന എന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞു. 

വനിതാ പൊലീസുകാര്‍ക്ക് വത്സന്‍ തില്ലങ്കേരിയെ പ്രായം തെളിയിക്കേണ്ട സര്‍ട്ടിഫിക്കറ്റ് കാണിക്കേണ്ടി വന്നോ എന്ന് അറിയില്ല. വത്സന്‍ തില്ലങ്കേരി അവകാശവാദം ഉന്നയിക്കുന്ന വലിയ ആളാണ്.സര്‍ക്കാര്‍ വിട്ടത് 50 വയസ്സിന് മുകളിലുള്ള വനിതാ പൊലീസുകളെ ആണെന്നും ഇതില്‍ നിന്ന് സര്‍ക്കാരിന്റെ നയം വ്യക്തമാണെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു. വിശ്വാസികള്‍ക്ക് ഭംഗം വരുത്തുന്ന ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. ഇത് വിശ്വാസസമൂഹം തിരിച്ചറിയുമെന്ന് കടകംപള്ളി പറഞ്ഞു. 13ാം തിയ്യതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല അവലോകന യോഗം ചേരുമെന്ന് കടകംപള്ളി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com