തൃപ്തി ദേശായിയെ മല ചവിട്ടാന്‍ അനുവദിക്കില്ല; സഹായത്തിനായി യുപി ഉള്‍പ്പടെയുളള ഇടങ്ങളില്‍ നിന്ന് ഭക്തരെത്തും; 15 മുതല്‍ എല്ലാവരും ശബരിമലയിലെത്തണം; ആഹ്വാനവുമായി വീണ്ടും രാഹുല്‍ ഈശ്വര്‍
By സമകാലികമലയാളം ഡെസ്‌ക് | Published: 13th November 2018 09:29 PM |
Last Updated: 13th November 2018 09:29 PM | A+A A- |

കൊച്ചി; ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള യുവതികള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നത് വിജയമാണെന്ന് രാഹുല്‍ ഈശ്വര്‍. ഈ വിജയം പൂര്‍ണ അര്‍ത്ഥത്തില്‍ ആയിട്ടില്ല. എന്നാലും ഇത് വളരെ ആപൂര്‍വ്വമായി മാത്രം സംഭവിക്കുന്നതാണെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
ശബരിമലയിലെ യുവതി പ്രവേശനം സുപ്രീം കോടതി സ്‌റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധം ഇനിയും ശക്തമാക്കണം. നവംബര്‍ 15 മുതല്‍ എല്ലാ ഭക്തരും ശബരിമലയില്‍ എത്തണം. കേസ് പൂര്‍ണവിജയമായിരുന്നെങ്കില്‍ എല്ലാവരും 16ാം തിയ്യതി എത്തിയാല്‍ മതിയായിരുന്നു. എന്നാല്‍ പൂര്‍ണവിജയം ഉണ്ടാകാത്ത സാഹചര്യത്തില്‍ 15ന് തന്നെ എത്തേണ്ടതുണ്ട്. 60 ദിവസമാണ് പ്രതിരോധിക്കേണ്ടത്. എല്ലാവര്‍ക്കും പൂര്‍ണമായി നില്‍ക്കുകയെന്നത് സാധ്യമല്ല. അതുകൊണ്ട് ഭക്തരുടെ കാര്യത്തില്‍ ഘട്ടംഘട്ടമായി തീരുമാനമുണ്ടാക്കണം. എരുമേലി, പമ്പ സന്നിധാനം, മരക്കുട്ടും തുടങ്ങിയ വഴികളിലെല്ലാം അയ്യപ്പഭക്തര്‍ കാവല്‍ നില്‍ക്കണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
കേരളത്തില്‍ നിന്നുള്ള അയ്യപ്പ ഭക്തരെ സഹായിക്കാന്‍ തമിഴ്‌നാട്, ആന്ധ്ര, പോണ്ടിച്ചേരി, കര്‍ണാടക, ഉത്തര്‍പ്രദേശ് എ്ന്നിവിടങ്ങളില്‍ നിന്നും ഭക്തരെത്തും. യുവതി പ്രവേശത്തിനെതിരെ സാംസ്‌കാരിക പ്രതിരോധം തീര്‍്ക്കാന്‍ നമുക്ക് കഴിയണമെന്നും രാഹുല്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ ആവശ്യപ്പെട്ടു