ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ്; സംസ്ഥാനത്ത് മൂന്നു ദിവസം ശക്തമായ മഴയ്ക്കു സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th November 2018 09:27 AM |
Last Updated: 13th November 2018 09:27 AM | A+A A- |

ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നിവിടങ്ങളിലാണ് ശക്തമായ മഴയ്ക്ക് സാധ്യത.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് വരും ദിവസങ്ങളില്‍ ശക്തിയാര്‍ജിക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരങ്ങളില്‍ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ മത്സ്യബന്ധനത്തിനു വിലക്കുണ്ട്.
15, 16 തിയതികളിലാണ് ശക്തമായ മഴ ലഭിക്കുകയെന്ന് അറിയിപ്പില്‍ പറയുന്നു. 16ന് മലപ്പുറത്ത് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നു വടക്ക് തമിഴ്‌നാടും തെക്ക് ആന്ധ്ര പ്രദേശിലും കാറ്റിന്റെ വേഗത കുറഞ്ഞ് മണിക്കൂറില്‍ 45 - 55 കി. മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 65 കിമി വരെയും വീശുവാന്‍ സാധ്യതയുണ്ട്. 14 ന് ഇതു 80 - 90 കി.മി വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 100 കിമി വരെയും ആകാന്‍ സാധ്യതയുണ്ട് . ഇതേ ദിവസം കടല്‍ അതി പ്രക്ഷുബ്ധം ആകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മത്സ്യ തൊഴിലാളികള്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പുണ്ട്.