ഇനി പഴയ ഫയര്‍ഫോഴ്‌സല്ല; വാതക ചോര്‍ച്ച തടയും; 91 സുരക്ഷാ ഉപകരണങ്ങളുമായി പുതിയ വാഹനം

91 സുരക്ഷാ ഉപകരണങ്ങളുമായി എമര്‍ജന്‍സി റസ്‌ക്യൂ ടെന്‍ഡര്‍ വാഹനമാണ് അഗ്‌നിശമനയ്ക്ക് കൂട്ടായി എത്തുന്നത്
ഇനി പഴയ ഫയര്‍ഫോഴ്‌സല്ല; വാതക ചോര്‍ച്ച തടയും; 91 സുരക്ഷാ ഉപകരണങ്ങളുമായി പുതിയ വാഹനം

തിരുവനന്തപുരം: അടിമുടി മാറ്റത്തിനൊരുങ്ങി ഫയര്‍ ഫോഴസ്. ഏതപകടവും നേരിടാനുള്ള സൗകര്യങ്ങള്‍ ഇന്നുമുതല്‍ അഗ്നി ശമന സേനയുടെ ഭാഗമാകും. 91 സുരക്ഷാ ഉപകരണങ്ങളുമായി എമര്‍ജന്‍സി റസ്‌ക്യൂ ടെന്‍ഡര്‍ വാഹനമാണ്  ഫയര്‍ഫോഴ്‌സിന്‌ കൂട്ടായി എത്തുന്നത്.  വാതക ചോര്‍ച്ച തടയുന്നതിന് സഹായിക്കുന്ന സംവിധാനമടക്കം സജ്ജമാക്കിയാണ് പുതിയ സംവിധാനം സേനയ്ക്ക് കൈമാറുന്നത് . 

എല്ലാം ഒരുമിച്ച് ഒറ്റവാഹനത്തിലാണ് ക്രമികരിച്ചിരിക്കുന്നത്്. അതാണ് എമര്‍ജിന്‍സി റസ്‌ക്യൂ ടെന്‍ഡര്‍. ഒരു രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സിന്റെ പുതിയ സംവിധാനത്തിനാകും.  എല്‍പിജി  ടാങ്കറുകളില്‍ നിന്നുള്ള ലീക്കേജ് തടയാന്‍ സഹായിക്കുന്ന  ന്യൂമാറ്റിക് സീലിങ് കിറ്റാണ് ഈ വാഹനത്തിലെ ഒരു പ്രധാന സവിശേഷത. 2500വോള്‍ട്ട്  വൈദ്യുതി പ്രവഹിച്ചാലും ഷോക്കേല്‍ക്കാത്ത ഗ്ലൗസ് കിറ്റ് , അമ്പത് ടണ്‍ ഭാരംവരെ ഉയര്‍ത്താന്‍ സഹായിക്കുന്ന ന്യൂമാറ്റിക് എയര്‍ ബാഗ് . ഗ്യാസ് കട്ടറുകള്‍ എന്നിവയും ഈ വാഹനത്തിലുണ്ട് . തീപിടിത്തത്തിനിടെ വിഷപുക ഉയര്‍ന്നാല്‍ അത് പിന്‍തള്ളി ശുദ്ധവായു ഉള്ളിലേക്ക് പ്രവഹിപ്പിക്കാന്‍ കഴിയുന്ന എയര്‍ ഹോസ്റ്റ് ബ്ലോവറും ഈ വാഹനത്തിലുണ്ട് 

ഒരുകിലോമീറ്റര്‍ പരിധിയില്‍ ആശയവിനിമയ സൗകര്യമുറപ്പാക്കുന്ന വാക്കിടോക്കി സംവിധാനം ഇലക്ട്രിക്കല്‍ ഡിറ്റക്ടര്‍ കെമിക്കല്‍ സ്യൂട്ട് എന്നിവയും വാഹനത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. 1.1കോടിരൂപയാണ് വാഹനത്തിന്റെ ചലവ് . കൊച്ചിക്ക് അനുവദിച്ച വാഹനം ഇന്ന് നിരത്തിലിറക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com