'ദൈവം ദൈവത്തിന്റെ വിധി നടപ്പാക്കി'; ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ സനല്‍കുമാറിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു

നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജി
'ദൈവം ദൈവത്തിന്റെ വിധി നടപ്പാക്കി'; ഡിവൈഎസ്പിയുടെ ആത്മഹത്യയില്‍ സനല്‍കുമാറിന്റെ ഭാര്യ; ഉപവാസം അവസാനിപ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കര കൊലക്കേസ് പ്രതി ഡിവൈഎസ്പി ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി മരിച്ച സനല്‍കുമാറിന്റെ ഭാര്യ വിജി. ദൈവം ദൈവത്തിന്റെ വിധി നടപ്പാക്കിയെന്ന് അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിയായ ഹരികുമാറിനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് സനലിന്റെ കുടുംബം ഇന്ന് ഉപവാസ സമരം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഹരികുമാറിന്റെ ആത്മഹത്യ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് വിജി ഉപവാസ സമരം അവസാനിപ്പിച്ചു.

തിരുവനന്തപുരം കല്ലമ്പലത്തെ കുടുംബ വീടിന് സമീപമുള്ള മറ്റൊരു വീട്ടിലായിരുന്നു ഹരികുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹത്തിനായി അന്വേഷണ സംഘം തമിഴ്‌നാട്ടില്‍ തെരച്ചില്‍ നടത്തിയുന്നു. തമിഴ്‌നാട്ടിലാണ് ഇദ്ദേഹം ഒളിവില്‍ താമസിച്ചിരിക്കുന്നത് എന്നായിരുന്നു പൊലീസ് നിഗമനം. 

വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സനലിന്റെ മരണത്തില്‍ കലാശിച്ചത്. വാക്കു തര്‍ക്കത്തനിടെ ഡിവൈഎസ്പി സനലിനെ മറ്റൊരു വാഹനത്തിന് മുന്നിലേക്ക് തള്ളിയിട്ടത്. സനല്‍കുമാറിനെ മനഃപൂര്‍വം വാഹനത്തിന് മുന്നിലേക്ക് ഹരികുമാര്‍ തള്ളിയിടുകയായിരുന്നു എന്ന് കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. വാഹനം വരുന്നത് കണ്ട് മനഃപൂര്‍വമാണ് റോഡിലേക്ക് തള്ളിയിട്ട് കൊല്ലുകയായിരുന്നു. സാക്ഷിമൊഴികളുടേയും തെളിവുകളുടേയും അടിസ്ഥാനത്തിലാണ് നിഗമനം. അതിനാല്‍ ഡിവൈഎസ്പിക്കെതിരേ കൊലക്കുറ്റം നിലനില്‍ക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com