യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് കെ സുധാകരന്‍ 

മണ്ഡല - മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍
യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് കെ സുധാകരന്‍ 

കണ്ണൂര്‍:  മണ്ഡല - മകരവിളക്ക് കാലത്ത് യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.  ശബരിമലയിലെ യുവതി പ്രവേശം അനുവദിച്ച ഭരണഘടന ബഞ്ചിന്റെ വിധി പുനപരിശോധിക്കാനുളള തീരുമാനം വന്നതിന് പിന്നാലെയാണ് സുധാകരന്റെ പ്രതികരണം.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍  പുനഃപരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കാനുള്ള സുപ്രീം കോടതി തീരുമാനത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവരുടെ പ്രതികരണം അയ്യപ്പന്റെ അനുഗ്രഹമാണിത്. ശബരിമലയുടെ ചരിത്രത്തില്‍ ഏറെ നിര്‍ണായകമായിരിക്കും ഇത്. ഭക്തജനങ്ങളുടെ പ്രാര്‍ഥനയാണ് തീരുമാനത്തിന് പിന്നില്‍.ഇത്ര പ്രതിസന്ധി ശബരിമലയില്‍ ഉണ്ടായിട്ടില്ല. ഇതില്‍ നിന്നെല്ലാം അയ്യപ്പന്‍ ഞങ്ങളെ രക്ഷിച്ചിരിക്കയാണ്. വലിയ വിജയമാണിത്. 22 ന് പരിഗണിക്കും എന്നാണ് അറിഞ്ഞത്. എല്ലാം ഭംഗിയായി വരും. സമാധാനവും സന്തോഷവും ശബരിമലയില്‍ പുനഃസ്ഥാപിക്കപ്പെടുമെന്നും കണ്ഠരര് രാജീവര് പറഞ്ഞു.

കോടതിയുടെ ഇപ്പോഴത്തെ വിധി വിജയമാണെന്നു തന്ത്രി കുടുംബാംഗം കണ്ഠര് മോഹനരും പ്രതികരിച്ചു. ഭഗവാന്റെ ശക്തി, ഭക്തജനങ്ങളുടെ പ്രാര്‍ഥന എല്ലാമാണു വിധിയില്‍ വ്യക്തമായത്. എല്ലാ വിഘ്‌നങ്ങളും ഭഗവാന്‍ മാറ്റിത്തരും. എല്ലാവര്‍ക്കും ദര്‍ശനം നടത്താനുള്ള സാഹചര്യം ഭഗവാന്‍ തന്നെ ഉണ്ടാക്കും. മണ്ഡലകാലം സുഗമമായി നടക്കുമെന്നും കണ്ഠര് മോഹനര് പറഞ്ഞു.

സുപ്രീം കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് നേരത്തെ തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com