ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു ; 16 നും 20 നും ഇടയില്‍ എത്തും 

മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ഈ മാസം 16 നാണ് ശബരിമല നട തുറക്കുന്നത്
ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായി വരുന്നു ; 16 നും 20 നും ഇടയില്‍ എത്തും 

തിരുവനന്തപുരം : യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കാന്‍ സുപ്രിംകോടതി തീരുമാനിച്ചതിന് പിന്നാലെ ഭൂമാതാ ബ്രിഗേഡ് തൃപ്തി ദേശായി ശബരിമലയിലേക്ക്. ഈ മാസം 16 നും20 നും ഇടയില്‍ ശബരിമലയില്‍ എത്തുമെന്നാണ് തൃപ്തി അറിയിച്ചിരിക്കുന്നത്. മണ്ഡല മകര വിളക്ക് പൂജകള്‍ക്കായി ഈ മാസം 16 നാണ് ശബരിമല നട തുറക്കുന്നത്. 

യുവതീ പ്രവേശം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ റിവ്യൂ ഹര്‍ജികള്‍ ജനുവരി 22 ന് തുറന്നകോടതിയില്‍ കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുപ്രിംകോടതി ബെഞ്ച് തീരുമാനിച്ചിരുന്നു. എന്നാല്‍ യുവതീപ്രവേശം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി കോടതി സ്‌റ്റേ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ പൊലീസ് എന്തു നിലപാടാകും സ്വീകരിക്കുക എന്നത് കേരളം ഉറ്റുനോക്കുകയാണ്. 

നേരത്തെ തുലാമാസ പൂജയ്‌ക്കോ, ചിത്തിര ആട്ട വിശേഷ പൂജക്കോ നട തുറക്കുമ്പോള്‍ തൃപ്തി ദേശായി എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ മഹാരാഷ്ട്രയില്‍ മറ്റ് ചില തിരക്കുകള്‍ മൂലം യാത്ര മാറ്റിവെക്കകുയായിരുന്നു. മണ്ഡല മകര വിളക്ക് കാലത്ത് എന്തായാലും ശബരിമലയിലെത്തുമെന്ന് തൃപ്തി വ്യക്തമാക്കുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com