ശബരിമല നട തുറക്കാന്‍ മൂന്ന് ദിവസം കൂടി; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് 

ദേവസ്വം മന്ത്രിയും, ചീഫ് സെക്രട്ടറിയും, ഡിജിപിയും, വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും
ശബരിമല നട തുറക്കാന്‍ മൂന്ന് ദിവസം കൂടി; ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി വിളിച്ച യോഗം ഇന്ന് 


തിരുവനന്തപുരം: ശബരിമല നട തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ മണ്ഡല മകരവിളക്ക് തീര്‍ഥാടന കാലത്തെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതലയോഗം ഇന്ന് ചേരും. സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ കോണ്‍ഫറന്‍സ് ഹാളില്‍ വൈകിട്ട് നാല് മണിക്കാണ് യോഗം. ദേവസ്വം മന്ത്രിയും, ചീഫ് സെക്രട്ടറിയും, ഡിജിപിയും, വിവിധ വകുപ്പ് മേധാവികളും യോഗത്തില്‍ പങ്കെടുക്കും. 

ശബരിമല യുവതീപ്രവേശന വിഷയത്തിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വിധി ഇന്ന് വരാനിരിക്കേ യോഗത്തിന്റെ പ്രധാന ചര്‍ച്ചാവിഷയം ഇതായിരിക്കും. പുനഃപരിശോധനാ ഹര്‍ജി തള്ളിയാല്‍ യുവതികള്‍ക്ക് പ്രവേശനം ഒരുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുന്നതും യോഗത്തില്‍ ചര്‍ച്ചയാകും. കൂടാതെ തീര്‍ത്ഥാടന കാലം ആരംഭിക്കാനിരിക്കേ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പുരോഗതിയും വിലയിരുത്തും. 

തീര്‍ഥാടന സീസണ്‍ തുടങ്ങാന്‍ മൂന്ന് ദിവസം മാത്രമാണ് അവശേഷിക്കുന്നത്. എന്നാല്‍ ഒരുക്കങ്ങള്‍ എങ്ങുമെത്തിയിട്ടില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം.പമ്പയിലെ അടിസ്ഥാന സൗകര്യ വികസനം എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ടാറ്റാ പ്രൊജക്ട്‌സിന് മുഖ്യമന്ത്രി ഇതിനകം നിര്‍ദ്ദശം നല്‍കിയിട്ടുണ്ട്. ഇതടക്കമുള്ള പദ്ധതികളുടെ പുരോഗതിയായിരിക്കും യോഗം വിലയിരുത്തുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com