സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഏറെ ത്യാഗം സഹിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനും വസ്ത്രം ധരിക്കാനുമുള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുത്തത്: എംഎം മണി

സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് നവോത്ഥാന കേരളം കെട്ടിപ്പടുത്തതെന്ന് മന്ത്രി എംഎം മണി.
സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ ഏറെ ത്യാഗം സഹിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനും വസ്ത്രം ധരിക്കാനുമുള്‍പ്പെടെയുള്ള അവകാശങ്ങള്‍ നേടിയെടുത്തത്: എംഎം മണി

ഇടുക്കി: സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ ഏറെ ത്യാഗങ്ങള്‍ സഹിച്ചാണ് നവോത്ഥാന കേരളം കെട്ടിപ്പടുത്തതെന്ന് മന്ത്രി എംഎം മണി. എണ്ണമറ്റ ത്യാഗങ്ങള്‍ സഹിച്ചാണ് സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ മനുഷ്യരെ മനുഷ്യരാക്കാനും വഴിനടക്കുവാനും വസ്ത്രം ധരിക്കുവാനും ക്ഷേത്രത്തില്‍ പ്രവേശിക്കുവാനുമുള്ള അവകാശങ്ങള്‍ നേടിയെടുത്തതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82 ാമത് വാര്‍ഷികത്തിന്റെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് പഞ്ചായത്ത് ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കാല ചരിത്രങ്ങള്‍ മറക്കുവാന്‍ പാടില്ല, ചാതുര്‍വര്‍ണ്യ സിദ്ധാന്തത്തിലൂടെ ജനങ്ങളെ വിഭജിച്ചുള്ള സമ്പ്രദായങ്ങളാണ് കഴിഞ്ഞ കാലഘട്ടങ്ങളില്‍ ഭാരതത്തിലെമ്പാടും നടന്നത്. ഇതില്‍ തന്നെ ഭൂരിപക്ഷം വരുന്ന പിന്നോക്ക വിഭാഗം ഉള്‍പ്പെട്ടിരുന്നില്ല. 

സവര്‍ണ്ണ മേധാവികള്‍ ഈ തത്വം സമൂഹത്തില്‍ അടിച്ചേല്‍പ്പിച്ചു. ഇത്തരം  അനാചാരങ്ങള്‍ക്കെല്ലാം കാലഘട്ടത്തിനനുശ്രുതമായ മാറ്റങ്ങളാണ് ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com