ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി; കെ പി ശങ്കര്‍ ദാസിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

സത്യപ്രതിജ്ഞാ ലംഘനമാണ് ദേവസ്വം ബോര്‍ഡംഗം നടത്തിയതെന്നും ആയതിനാല്‍ പുറത്താക്കണമെന്നുമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ ഹര്‍ജിക്കാരന്റെ വാദം.
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടി; കെ പി ശങ്കര്‍ ദാസിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ചിത്തിര ആട്ട വിശേഷ സമയത്ത് ദേവസ്വം ബോര്‍ഡംഗം കെ പി ശങ്കര്‍ദാസ് ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി ചവിട്ടിയതിനെതിരെ പ്രയാര്‍ ഗോപാലകൃഷ്ണന്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍. സത്യപ്രതിജ്ഞാ ലംഘനമാണ് ദേവസ്വം ബോര്‍ഡംഗം നടത്തിയതെന്നും ആയതിനാല്‍ പുറത്താക്കണമെന്നുമാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് കൂടിയായ ഹര്‍ജിക്കാരന്റെ വാദം.

 മേല്‍ശാന്തിക്കൊപ്പം ദേവസ്വം ബോര്‍ഡ് പ്രതിനിധിയെന്ന നിലയില്‍ ശങ്കര്‍ദാസ് പടികയറുന്ന ദൃശ്യങ്ങള്‍ വത്സന്‍ തില്ലങ്കേരി വിവാദ സമയത്ത് പുറത്ത് വന്നിരുന്നു. എന്നാല്‍ താന്‍ ആചാരം ലംഘിച്ചിട്ടില്ലെന്നും ക്ഷണപ്രകാരം മാത്രമാണ് പടി കയറിയതെന്നും ശങ്കര്‍ദാസ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com