കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും: തൊഴിലാളികള്‍ ഓരോരുത്തരും നല്‍കേണ്ടത് 1500 രൂപ

15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്.
കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും: തൊഴിലാളികള്‍ ഓരോരുത്തരും നല്‍കേണ്ടത് 1500 രൂപ

തിരുവനന്തപുരം: കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സാറ്റലൈറ്റ് ഫോണും നാവിക് ഉപകരണങ്ങളും നല്‍കാനുള്ള നിര്‍ദേശം മന്ത്രിസഭ അംഗീകരിച്ചു. 25.36 കോടി രൂപയാണ് ഇതിന് വരുന്ന ചെലവ്. 9.43 കോടി രൂപ ചെലവില്‍ ആയിരം മത്സ്യത്തൊഴിലാളികള്‍ക്കാണ് സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നത്. ബിഎസ്എന്‍എല്ലുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 

ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന തൊഴിലാളികള്‍ തമ്മില്‍ ആശയവിനിമയം നടത്താനും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാനും സാറ്റലൈറ്റ് ഫോണ്‍ പ്രയോജനപ്പെടും. ഒരു യൂണിറ്റിന് 94,261 രൂപയാണ് സാറ്റലൈറ്റ് ഫോണിന്റെ വില. ഉപഭോക്തൃവിഹിതമായി ഓരോ തൊഴിലാളിയും 1500 രൂപ നല്‍കണം. 

15,000 മത്സ്യബന്ധന യാനങ്ങള്‍ക്കാണ് നാവിക് ഉപകരണം നല്‍കുന്നത്. 1500 കിലോമീറ്റര്‍ വരെ ഇതിന് കവറേജ് ലഭിക്കും. നാവിക് മുഖേന ചുഴലിക്കാറ്റ്, സുനാമി, ഭൂചലനം എന്നിവ ഉള്‍പ്പെടെയുളള പ്രകൃതി ദുരന്തങ്ങളെക്കുറിച്ചും കാലാവസ്ഥാ വ്യതിയാനം, അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യബന്ധ സാധ്യതാ മേഖല എന്നിവ സംബന്ധിച്ചുമുള്ള സന്ദേശം നല്‍കാന്‍ കഴിയും.  

കെല്‍ട്രോണാണ് നാവിക് ഉപകരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നത്. ഐഎസ്ആര്‍ഒയുടെ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഇതി തയാറാക്കുക. 15,000 ഉപകരണങ്ങള്‍ക്ക് 15.93 കോടി രൂപ ചെലവ് വരും. തീരദേശ ജില്ലകളില്‍ നിന്ന് പന്ത്രണ്ട് നോട്ടിക്കല്‍ മൈല്‍ കൂടുതല്‍ ദൂരത്തേക്ക് മീന്‍ പിടിക്കാന്‍ പോകുന്ന യാനങ്ങളുടെ ഉടമസ്ഥരില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 15,000 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കുക. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com