കോർപറേഷന്‍റെ അനുമതിയില്ലാതെ പമ്പ- നിലയ്ക്കൽ നിരക്ക് വർധന; കെഎസ്ആർടിസി ഡിടിഒക്ക് സസ്പെൻഷൻ

ശബരിമല തീർഥാടന കാലത്ത് കെഎസ്ആർടിസി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ച ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ
കോർപറേഷന്‍റെ അനുമതിയില്ലാതെ പമ്പ- നിലയ്ക്കൽ നിരക്ക് വർധന; കെഎസ്ആർടിസി ഡിടിഒക്ക് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമല തീർഥാടന കാലത്ത് കെഎസ്ആർടിസി നിരക്ക് വർധിപ്പിക്കാൻ തീരുമാനിച്ച ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് സസ്പെൻഷൻ. കോർപറേഷന്‍റെ അനുമതിയില്ലാതെ പമ്പ- നിലയ്ക്കൽ ബസ് നിരക്ക് വർധിപ്പിച്ച ഡിടിഒ ആർ മനീഷിനെയാണ് സസ്പെൻഡ് ചെയ്തത്. 

മണ്ഡല- മകരവിളക്ക് തീര്‍ഥാടന കാലത്ത് പത്തനംതിട്ട – പമ്പ റൂട്ടിൽ ഓടുന്ന കെഎസ്ആർടിസി ബസുകളുടെ നിരക്ക് ഒറ്റയടിക്ക് 23 രൂപ കൂട്ടാനാണ് മനീഷ് തീരുമാനം എടുത്തത്. എന്നാൽ ഈ നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. പിന്നാലെയാണ് നടപടി. ചാർജ് വർധനയെ തുടർന്നുണ്ടായ പ്രതിഷേധത്തിനൊടുവിൽ ഡിടിഒയെ ആദ്യം സ്ഥലം മാറ്റുകയും പിന്നീട് സസ്പെൻഡ് ചെയ്യുകയുമായിരുന്നു. തൊടുപുഴ ഡിടിഒയ്ക്കാണ് പകരം ചാർജ്. 

ഉത്സവക്കാലത്ത് നടത്തുന്ന സ്‌പെഷ്യല്‍ സര്‍വീസുകള്‍ക്കു മാര്‍ച്ച് 1 മുതല്‍ 30 ശതമാനം നിരക്കു വര്‍ധിപ്പിച്ച് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഇതു പ്രകാരം ഇന്ന് മുതൽ 100 രൂപ നിരക്കിലാണ് ബസ് ഓടിയത്. സ്പെഷൽ സർവീസിനാണു നിരക്ക് വർധനയെന്നാണു കെഎസ്ആർടിസി പറയുന്നത്. 

ബസ് നിരക്ക് വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ജില്ലാ ട്രാൻസ്ഫോർട്ട് ഓഫീസ് യുവമോർച്ച പ്രവർത്തകർ ഉപരോധിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com