തീര്‍ത്ഥാടകരുടെ വിവര ശേഖരണത്തിന് കെഎസ്ആര്‍ടിസിയും; മണ്ഡലകാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് നാലര ലക്ഷം പേര്‍, വിവരം പൊലീസിന് കൈമാറും

മണ്ഡലകാലവും സംഘര്‍ഷഭരിതമായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റ് എടുക്കുന്നതിനായി ഇലക്ട്രോണിക് സൈ്വപിങ് മെഷീനും കെഎസ്ആര്‍ടിസി സ്ഥാപിക്കുന്നുണ്ട്
തീര്‍ത്ഥാടകരുടെ വിവര ശേഖരണത്തിന് കെഎസ്ആര്‍ടിസിയും; മണ്ഡലകാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത് നാലര ലക്ഷം പേര്‍, വിവരം പൊലീസിന് കൈമാറും

തിരുവനന്തപുരം:  മണ്ഡലകാലത്ത് ശബരിമലയിലെത്തുന്ന യാത്രക്കാരുടെ വിവരങ്ങള്‍ സര്‍ക്കാരിന് കൈമാറുമെന്ന് കെഎസ്ആര്‍ടിസി. ഇപ്പോള്‍ തന്നെ നാലര ലക്ഷത്തിലധികം പേരാണ് കെഎസ്ആര്‍ടിസി വഴി മാത്രം നിലയ്ക്കലിലേക്ക് ബുക്ക് ചെയ്തിട്ടുള്ളത്. ഇത്രയും പേരുടെ വിവരങ്ങള്‍ ഉടന്‍ കൈമാറും. 

 മണ്ഡലകാലവും സംഘര്‍ഷഭരിതമായേക്കാമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ടിക്കറ്റ് എടുക്കുന്നതിനായി ഇലക്ട്രോണിക് സൈ്വപിങ് മെഷീനും കെഎസ്ആര്‍ടിസി സ്ഥാപിക്കുന്നുണ്ട്. ഇതോടെ പേയ്‌മെന്റ് നടത്തുമ്പോള്‍ തന്നെ വിവരങ്ങള്‍ സര്‍ക്കാരിന് ശേഖരിക്കാനാവും. ബസ്മാര്‍ഗ്ഗം നാല് മണിക്കൂറില്‍ 15,000 തീര്‍ത്ഥാടകരെയാണ് പമ്പയില്‍ എത്തിക്കാന്‍ സാധിക്കുക. ഇങ്ങനെ എത്തുന്നവരുടെ ടിക്കറ്റ് കാലാവധി 24 മണിക്കൂര്‍ നേരത്തേക്കാക്കി. ഇതോടെ സന്നിധാനത്ത് ആളുകള്‍ ചിലവഴിക്കുന്ന സമയം കുറയ്ക്കാന്‍ സാധിക്കുമെന്നും കെഎസ്ആര്‍ടിസി പ്രതീക്ഷിക്കുന്നു. 

മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടേതിന് പുറമേ നിലയ്ക്കലെത്തി പമ്പയിലേക്ക് ടിക്കറ്റെടുക്കുന്നവരുടെയും വിവരങ്ങള്‍ ശേഖരിച്ച് പൊലീസിന് കൈമാറും. ഇതോടെ കാനനപാതയിലൂടെ അല്ലാതെ ശബരിമല തീര്‍ത്ഥാടനത്തിന് എത്തുന്ന ഭൂരിഭാഗം പേരുടെയും വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com