യുവതി പ്രവേശനം തടയാനാവില്ല; വിധി നടപ്പാക്കുകയല്ലാതെ ബോര്‍ഡിന് മുന്നില്‍ മറ്റു പോംവഴികളില്ലെന്ന് നിയമോപദേശം 

യുവതി പ്രവേശനം നടപ്പാക്കുകയാണ്  ബോര്‍ഡിന് മുന്നിലുളള പോംവഴിയെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു
യുവതി പ്രവേശനം തടയാനാവില്ല; വിധി നടപ്പാക്കുകയല്ലാതെ ബോര്‍ഡിന് മുന്നില്‍ മറ്റു പോംവഴികളില്ലെന്ന് നിയമോപദേശം 

പത്തനംതിട്ട: ശബരിമലയില്‍ യുവതി പ്രവേശനം വിലക്കാനാകില്ലെന്ന് നിയമോപദേശം. യുവതി പ്രവേശനം നടപ്പാക്കുകയാണ്  ബോര്‍ഡിന് മുന്നിലുളള പോംവഴിയെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. യുവതി പ്രവേശനം സ്റ്റേ ചെയ്യാതിരുന്ന ഇന്നലത്തെ സുപ്രിംകോടതി വിധി ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരുത്തിയിരിക്കുകയാണ് എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ചന്ദ്രോദയ് സിങ്ങാണ് ദേവസ്വം ബോര്‍ഡിന് നിയമോപദേശം നല്‍കിയത്. 

ശബരിമല യുവതി പ്രവേശനത്തിനെതിരായ പുനഃ പരിശോധന ഹര്‍ജികള്‍ തുറന്നകോടതിയില്‍ കേള്‍ക്കാന്‍ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനൊടൊപ്പം യുവതി പ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ച് വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ദേവസ്വം ബോര്‍ഡ് നിയമോപദേശം തേടിയത്.

ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നതിനായി നാളെ മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചിട്ടുണ്ട്. ഇതില്‍ യുവതി പ്രവേശനം ഉള്‍പ്പെടെയുളള വിഷയങ്ങള്‍ കടന്നുവരുമെന്ന് തീര്‍ച്ചയാണ്. സുഗമമമായ മണ്ഡലക്കാലം സാധ്യമാക്കാന്‍ ഇത്തവണ യുവതി പ്രവേശനത്തില്‍ നിന്ന് സര്‍്ക്കാര്‍ വിട്ടുനില്‍ക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ മുഖ്യ ആവശ്യം. ഈ പശ്ചാത്തലത്തില്‍ യുവതി പ്രവേശനം വിലക്കാനാകില്ലെന്ന് ദേവസ്വം ബോര്‍ഡിന് നല്‍കിയ നിയമോപദേശം യോഗത്തെ സ്വാധീനിച്ചേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com