സാമ്പത്തിക തട്ടിപ്പ് കേസ്:പി വി അൻവർ എംഎൽഎയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

സാമ്പത്തിക തട്ടിപ്പ് കേസ്:പി വി അൻവർ എംഎൽഎയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

സാമ്പത്തിക തട്ടിപ്പ് കേസില്‍ പിവി. അൻവർ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്.

മലപ്പുറം: സാമ്പത്തിക തട്ടിപ്പ് കേസില്‍ പിവി. അൻവർ എംഎല്‍എയ്ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്.  50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ്  ഹൈക്കോടതിയുടെ നടപടി. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി.

രാഷ്ട്രീയസമ്മർദം മൂലം മഞ്ചേരി പൊലീസിന്‍റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരൻ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്. ക്രഷർ ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അൻവർ എം.എൽ.എ. അരക്കോടി തട്ടിയെന്നാണ് കേസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com