സി കെ ജാനു ഇടത് മുന്നണിയിലേക്ക് മടങ്ങിയേക്കും?എ കെ ബാലനുമായും കാനം രാജേന്ദ്രനുമായും ചര്‍ച്ച നടത്തി

സിപിഎമ്മിലേക്ക് മടങ്ങിവരാന്‍ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി നേതാവ് സി കെ ജാനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലനുമായി ജാനു ചര്‍ച്ച നടത്തി. നേരത്തേ 
സി കെ ജാനു ഇടത് മുന്നണിയിലേക്ക് മടങ്ങിയേക്കും?എ കെ ബാലനുമായും കാനം രാജേന്ദ്രനുമായും ചര്‍ച്ച നടത്തി

തിരുവനന്തപുരം :  സിപിഎമ്മിലേക്ക് മടങ്ങിവരാന്‍ ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി നേതാവ് സി കെ ജാനു തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മുന്നണി പ്രവേശനം ആവശ്യപ്പെട്ട് മന്ത്രി എ കെ ബാലനുമായി ജാനു ചര്‍ച്ച നടത്തി. നേരത്തേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും ചര്‍ച്ച നടത്തിയിരുന്നു. 

വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കാതെ അവഗണിച്ചതോടെയാണ് സി കെ ജാനു എന്‍ഡിഎ വിട്ടത്. മതിയായ പരിഗണന നല്‍കുന്ന മുന്നണിയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് അന്ന് അവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

ഒരുകാലത്ത് സിപിഎം അംഗമായിരുന്ന സി കെ ജാനു പിന്നീട് ഗോത്രമഹാസഭ രൂപീകരിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലാണ് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കിയത്.

ശബരിമല വിഷയം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്നതിനാല്‍ പിന്നാക്ക ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്താനുള്ള നയം സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നതിനാല്‍ ജാനുവിന്റെ മുന്നണി പ്രവേശനം സാധ്യമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
ഒരു പാര്‍ട്ടിയിലും ലയിച്ച് പ്രവര്‍ത്തിക്കാന്‍ താത്പര്യമില്ലെന്നും പരിഗണന നല്‍കുന്ന മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനാണ് താത്പര്യമെന്നും സി കെ ജാനു മന്ത്രിയോട് വ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച ചേരുന്ന സിപിഐ സംസ്ഥാന നിര്‍വ്വാഹക സമിതിയില്‍ ചര്‍ച്ച ചെയ്ത ശേഷം ജാനുവുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ ഇടത് മുന്നണിയില്‍ അറിയിക്കുമെന്നാണ് കാനം രാജേന്ദ്രന്‍ ജാനുവിനെ അറിയിച്ചിട്ടുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com