വെറുതെ സമയം കളഞ്ഞു; ഞങ്ങളെ വിഡ്ഢികളാക്കി; രൂക്ഷവിമര്‍ശനവുമായി പിഎസ് ശ്രീധരന്‍പിള്ള
By സമകാലിക മലയാളം ഡെസ്‌ക് | Published: 15th November 2018 02:36 PM |
Last Updated: 15th November 2018 02:48 PM | A+A A- |

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ സര്‍ക്കാര്‍ നിഷേധാത്മകമായ സമീപനമാണ് സ്വീകരിച്ചതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. യോഗത്തിന് സര്‍ക്കാര്‍ എത്തിയത് മുന്‍വിധിയോടെയാണ്. യോഗം പ്രഹസനമായിരുന്നെന്നും യോഗത്തിനെത്തിയ ഞങ്ങളെയും ജനങ്ങളെയും വിഡ്ഢികളാക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
സര്‍ക്കാരിന്റെ പിടിവാശിയാണ് യോഗം പരാജയപ്പെടാന്‍ കാരണമായത്.ബിജെപി മുന്നോട്ട് വെച്ച് ആവശ്യങ്ങളോട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. പിണറായിയുടെ നിലപാട് ജനാധിപത്യത്തിന് യോജിച്ചതല്ല. അഹങ്കാരത്തിന്റെ ഭാഷയിലാണ് മന്ത്രിസഭ പ്രവര്‍ത്തിക്കുന്നത്. നിയമവാഴ്ച കുഴിച്ച് മൂടി കമ്മ്യൂണിസ്റ്റ് നീരീശ്വരത്വം കൊണ്ടുവരാനുള്ള ശ്രമമാണെന്നും സമരം കേരരളത്തിന് പുറത്തക്ക് വ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ അഞ്ച് ആവശ്യങ്ങളാണ് മുന്നോട്ടുവെച്ചത്. 22ാം തിയ്യതി സുപ്രീം കോടതി കേസ് പരിഗണിക്കുന്നതുവരെ സംസ്ഥാന സര്‍ക്കാര്‍ സാവാകാശ ഹര്‍ജി നല്‍കണം. 22 വരെ സ്ത്രീ പ്രവേശം അനുവദിക്കരുത്. സുപ്രീം കോടതിയുടെ അഞ്ചംഗഭരണഘടനാ ബഞ്ചിന് സ്റ്റ അനുവദിക്കാനാവില്ല. പ്രാഥമികമായി തെറ്റ് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തുറന്ന കോടതിയില്‍ വാദം കേള്‍ക്കാനുള്ള തീരുമാനമുണ്ടായത്. അത് ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയ്യാറാകണം.
കള്ളക്കേസില്‍ കുടുക്കി പ്രവര്‍ത്തകരെ വേട്ടയാടുന്ന സര്‍ക്കാര്‍ സമീപനം ഒഴിവാക്കണം. ശബരിമലയില്‍ മാധ്യമസ്വാതന്ത്ര്യം അനുവദിക്കണം. സംസ്ഥാന വിഷയമായതിനാല്‍ ശബരിമല വിഷയത്തില്‍ ഇടപെടാന്‍ കേന്ദ്രത്തിന് പരിമിതിയുണ്ട്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.