ആചാരലംഘനം നടത്തുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു; വിശ്വാസികളുടെ മുന്നില്‍ ഇനി രണ്ട് മാര്‍ഗ്ഗമെ ഉള്ളു: കെ സുരേന്ദ്രന്‍ 

ആചാരലംഘനം നടത്തുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു; വിശ്വാസികളുടെ മുന്നില്‍ ഇനി രണ്ട് മാര്‍ഗ്ഗമെ ഉള്ളു: കെ സുരേന്ദ്രന്‍ 
ആചാരലംഘനം നടത്തുമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു കഴിഞ്ഞു; വിശ്വാസികളുടെ മുന്നില്‍ ഇനി രണ്ട് മാര്‍ഗ്ഗമെ ഉള്ളു: കെ സുരേന്ദ്രന്‍ 


തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ രംഗത്ത്. അവിശ്വാസികളായ സ്ത്രീകളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ എത്തിച്ച് ആചാരം ലംഘനം നടത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സുരേന്ദ്രന്‍ തന്റെ ഫേയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക. അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. 

പോസ്റ്റിന്റെ പൂര്‍ണരൂപം

സര്‍ക്കാര്‍ അപകടകരമായ നിലപാടെടുത്തുകഴിഞ്ഞു. എന്തുവിലകൊടുത്തും അവിശ്വാസികളായ യുവതികളെ ബലം പ്രയോഗിച്ച് ശബരിമലയില്‍ പ്രവേശിപ്പിച്ച് ആചാരലംഘനം നടത്തുമെന്ന് തീരുമാനിച്ചുകഴിഞ്ഞു. ഹിന്ദുസമൂഹത്തെ അപമാനിച്ച് ആത്മവിശ്വാസം നഷ്ടപ്പെടുത്തി ദുര്‍ബലമാക്കാനുള്ള നീക്കം. ഇനി വിശ്വാസികളുടെ മുന്നില്‍ രണ്ടു മാര്‍ഗ്ഗമേയുള്ളൂ. ഒന്നുകില്‍ അപമാനം സഹിച്ച് കീഴടങ്ങി ശബരിമലയെ തകര്‍ക്കാനുള്ള നീക്കത്തിന് കൂട്ടുനില്‍ക്കുക. അല്ലെങ്കില്‍ എന്തു ത്യാഗവും സഹിച്ച് ഈ നീക്കത്തെ ചെറുത്തു തോല്‍പ്പിച്ച് വിശ്വാസികളെ അണിനിരത്തി ആചാരലംഘനം തടയുക. രണ്ടാമത്തെ മാര്‍ഗ്ഗമേ ആത്മാഭിമാനമുള്ളവരുടെ മുന്നില്‍ കരണീയമായിട്ടുള്ളൂ. അയ്യപ്പന്റെ അനുഗ്രഹത്തോടെ രംഗത്തിറങ്ങാം. ചരിത്രപരമായ പോരാട്ടത്തിന് സമയമായി. അന്തിമ വിജയം വിശ്വാസികള്‍ക്കു മാത്രമായിരിക്കും
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com