ഈ സമീപനം ജനകീയ സർക്കാരിന് യോജിച്ചതല്ല; ശബരിമല വിഷയത്തിൽ വിമർശനവുമായി എൻഎസ്എസ്

ഈശ്വര വിശ്വാസികളുടെ വിശ്വാസം കണക്കിലെടുത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു
ഈ സമീപനം ജനകീയ സർക്കാരിന് യോജിച്ചതല്ല; ശബരിമല വിഷയത്തിൽ വിമർശനവുമായി എൻഎസ്എസ്

കോട്ടയം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സർക്കാരിനെ വിമർശിച്ച് എൻഎസ്എസ്. ഈശ്വര വിശ്വാസികളുടെ വിശ്വാസം കണക്കിലെടുത്ത് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുന്ന കാര്യത്തിൽ സർക്കാർ പരാജയപ്പെട്ടു. ഈ സമീപനം ജനകീയ സർക്കാരിന് യോജിച്ചതല്ലെന്നും എൻഎസ്എസ് വ്യക്തമാക്കി. 

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ നടന്ന സര്‍വ്വകക്ഷി യോഗം സമവായമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് സര്‍ക്കാരിനെതിരെ എന്‍എസ്എസ് വിമര്‍ശനവുമായി രംഗത്തെത്തിയത്. ആചാരങ്ങൾ സംരക്ഷിക്കുന്ന തരത്തിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ എൻഎസ്എസ് പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com