തിരമാലയ്‌ക്കൊപ്പം മത്തിക്കൂട്ടം കരയിലെത്തി; ചാക്കില്‍ വാരിക്കൂട്ടി തീരദേശവാസികള്‍

ഒന്നര കിലോമീറ്ററോളം നീളത്തിലാണ് മത്തി കരയിലെത്തിയത്
തിരമാലയ്‌ക്കൊപ്പം മത്തിക്കൂട്ടം കരയിലെത്തി; ചാക്കില്‍ വാരിക്കൂട്ടി തീരദേശവാസികള്‍

തൃക്കരിപ്പൂര്‍; ഒരു തിരമാല അടിയ്ക്കുമ്പോള്‍ നൂറുകണക്കിന് മത്തി കരയിലെത്തും. കഴിഞ്ഞ ദിവസം തൃക്കരിപ്പൂര്‍ കടപ്പുറം പാണ്ട്യാലക്കടവില്‍ കടല്‍ത്തീരത്ത് മത്തി ചാകരയായിരുന്നു. ബുധനാഴ്ച രാവിലെ ഒന്‍പതരയോടെ തിരമാലയ്‌ക്കൊപ്പം  മത്തിക്കൂട്ടം കരയില്‍ എത്തിയതോടെയാണ് തീരദേശവാസികള്‍ ആവേശത്തിലായത്. കടലമ്മയുടെ സമ്മാനം കണ്ട് ആദ്യം പ്രദേശവാസികള്‍ അമ്പരന്നെങ്കിലും പിന്നീട് ആവേശമായി.

തീരദേശവാസികള്‍ ചാക്കുകളിലും പാത്രങ്ങളിലുമായി മീന്‍ ശേഖരിച്ചു. ഒന്നര കിലോമീറ്ററോളം നീളത്തിലാണ് മത്തി കരയിലെത്തിയത്. കടലില്‍ തീരത്തോടുചേര്‍ന്ന് ബോട്ടിലെ മീന്‍പിടുത്തക്കാര്‍ വല ഇറക്കുമ്പോഴാണ് തിരമാലക്കൊപ്പം മീന്‍ കരയിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com