നടയടച്ചാല്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല, ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 700ഓളം സ്ത്രീകള്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ഡിജിപി 

ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എന്തെങ്കിലും സുരക്ഷ ആവശ്യമാണെങ്കില്‍ പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ നല്‍കുമെന്നും ഡിജിപി 
നടയടച്ചാല്‍ സന്നിധാനത്ത് തങ്ങാന്‍ ആരെയും അനുവദിക്കില്ല, ദര്‍ശനത്തിനായി രജിസ്റ്റര്‍ ചെയ്തത് 700ഓളം സ്ത്രീകള്‍; ഏത് സാഹചര്യവും നേരിടാന്‍ സജ്ജമെന്ന് ഡിജിപി 

പത്തനംതിട്ട: ശബരിമലയില്‍ രാത്രി നടയടച്ചു കഴിഞ്ഞാല്‍ തീര്‍ത്ഥാടകര്‍ ഉടന്‍ മലയിറങ്ങണമെന്നും സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ലെന്നും ഡിജിപി ലോകനാഥ് ബെഹ്‌റ. പുരോഹിതര്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമൊഴികെ മറ്റാര്‍ക്കും രാത്രി സന്നിധാനത്ത് തങ്ങാന്‍ അനുമതി ഉണ്ടായിരിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. നിലയ്ക്കലില്‍ നടന്ന പൊലീസിന്റെ ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ശബരിമലയില്‍ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളെക്കുറിച്ച് ഡിജിപി പറഞ്ഞത്. 

ശബരിമലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ പൊലീസ് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. 700ഓളം സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താനായി രജിസ്‌ററര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃപ്തി ദേശായിയുടെ ഇമെയില്‍ സന്ദേശം ലഭിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദര്‍ശനത്തിനെത്തുന്ന സ്ത്രീകള്‍ക്ക് എന്തെങ്കിലും സുരക്ഷ ആവശ്യമാണെങ്കില്‍ ദര്‍ശനത്തിനെത്തുന്ന സമയം പൊലീസ് ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിച്ച് അറിയിക്കണമെന്നും വേണ്ട നിര്‍ദ്ദേശങ്ങള്‍ അപ്പോള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com