മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്ത്രിക്കൊപ്പം പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം

മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്ത്രിക്കൊപ്പം പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ തന്ത്രിക്കൊപ്പം പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം


തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട സര്‍വകക്ഷിയോഗം കോണ്‍ഗ്രസും ബിജെപിയും ബഹിഷ്‌ക്കരിച്ചെങ്കിലും മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുമെന്ന് പന്തളം കൊട്ടാരം പ്രതിനിധി പി.ജി. ശശികുമാരവര്‍മ്മ. യോഗത്തില്‍ പങ്കെടുത്ത് പറയാനുള്ളത് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

പന്തളം കൊട്ടാരത്തില്‍നിന്ന് പി.എന്‍. നാരായണവര്‍മ്മയും തന്ത്രി കുടുംബത്തില്‍നിന്ന് കണ്ഠര് രാജീവരും, കണ്ഠര് മോഹനരും യോഗത്തില്‍ പങ്കെടുക്കും. ദേവസ്വം ബോര്‍ഡ് പ്രതിനിധികളേയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മൂന്നു മണിക്ക് മുഖ്യമന്ത്രിയുടെ ഓഫിസിലാണ് യോഗം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com