വീണ്ടും പൊലീസ് അതിക്രമം: പൊതുസ്ഥലത്ത് പുകവലിച്ചതിന് യുവാവിനെ കയ്യേറ്റം ചെയ്തു

യുവാവിനെ എസ്‌ഐ കഴുത്തിന് പിടിച്ച് തള്ളുകയും, തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു
വീണ്ടും പൊലീസ് അതിക്രമം: പൊതുസ്ഥലത്ത് പുകവലിച്ചതിന് യുവാവിനെ കയ്യേറ്റം ചെയ്തു

മയ്യില്‍: പൊതുസ്ഥലത്ത് സിഗിരറ്റ് വലിച്ചതിന്റെ പേരില്‍ യുവാവിന് നേരെ പൊലീസ് അതിക്രമം എന്ന് ആരോപണം. കണ്ണൂരിലെ പാടിക്കുന്നിലാണ് യുവാവിന് നേരെ പൊലീസ് അതിക്രമം ഉണ്ടായത്. 

എസ്‌ഐ രാഘവന്‍ ആണ് യുവാവിനെ പരസ്യമായി കയ്യേറ്റം ചെയ്യുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. യുവാവിനെ എസ്‌ഐ കഴുത്തിന് പിടിച്ച് തള്ളുകയും, തല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. വീഡിയോ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com