വൃത്തിയുള്ള ടോയ്‌ലറ്റ് കണ്ടെത്താന്‍ ഇനി നെട്ടോട്ടമോടണ്ട: കോഴിക്കോടെത്തിയാല്‍ ക്ലൂ ഉണ്ട്

. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകഷ്ണന്‍ നിര്‍വ്വഹിച്ചു.  
വൃത്തിയുള്ള ടോയ്‌ലറ്റ് കണ്ടെത്താന്‍ ഇനി നെട്ടോട്ടമോടണ്ട: കോഴിക്കോടെത്തിയാല്‍ ക്ലൂ ഉണ്ട്


കോഴിക്കോട്: യാത്രചെയ്യുമ്പോഴും അല്ലാത്തപ്പോഴും ആളുകള്‍ നേരിടുന്ന ഒരു വലിയ പ്രശ്‌നമാണ് വൃത്തിയുള്ള ശുചിമുറി. പ്രത്യേകിച്ചും സ്്ത്രീകളാണ് ഈ പ്രശ്‌നം കൂടുതല്‍ നേരിടാറുള്ളത്. എന്നാല്‍ ഇനി കോഴിക്കോട്ടെത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഈ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല. വൃത്തിയും വെടിപ്പുമുള്ള ശുചിമുറി കണ്ടുപിടിക്കാനുള്ള സൂത്രം വിരല്‍ത്തുമ്പത്തുണ്ടാകും. 

ജില്ലയിലെ പൊതുശൗചാലയങ്ങളുടെ അഭാവം പരിഹരിക്കന്നതിന് ജില്ലാ ഭരണകൂടത്തിന്റെ പുതിയ പദ്ധതിയുമായി മുന്നോട്ട് വന്നിട്ടുണ്ട്, അതാണ് ക്ലൂ. ഒരു രൂപ പോലും മുടക്കു മുതലില്ലാതെയാണ് ഈ പദ്ധതി യഥാര്‍ത്ഥ്യമാകുന്നത്. ജില്ലാ ഭരണകൂടവും കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോന്റ് അസോസിയേഷനും സംയുക്തമായാണ് സംരംഭം ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ലോഗോ പ്രകാശനം തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടിപി രാമകഷ്ണന്‍ നിര്‍വ്വഹിച്ചു.  

ജില്ലയിലെ 100 ഓളം റസ്‌റ്റോറന്റുകളാണ് ആദ്യഘട്ടത്തില്‍ ക്ലൂ എന്ന് പേരു നല്‍കിയ ഈ പദ്ധതിയില്‍ പങ്കാളികളാവുക. ആരോഗ്യ വകപ്പു ജീവനക്കാര്‍, ഹൗസ്‌കീപ്പിങ്ങ് ഫാക്കല്‍റ്റിമാര്‍ കെഎച്ച്ആര്‍എ പ്രതിനിധികള്‍ തുടങ്ങിയവര്‍ ഒരുമിച്ച് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് വൃത്തിയുള്ള ശുചി മുറിയുള്ള ഹോട്ടലുകള്‍ തെരഞ്ഞെടുത്തത്. തുടര്‍ന്നുള്ള ക്യത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അതാത് ഹോട്ടലുകള്‍ നിര്‍വ്വഹിക്കും. 

പദ്ധതിയില്‍ ഉള്‍പ്പെട്ട ഹോട്ടലുകള്‍ കണ്ടെത്തുന്നതിനായി ഹോട്ടലുകളുടെ ചിത്രവും, ഫോണ്‍ നമ്പരും മറ്റ് വിവരങ്ങളും അടങ്ങുന്ന ക്ലൂ എന്ന മൊബൈല്‍ ആപ് ഉപയോഗപ്പെടുത്താം. ബാഗ്ലൂര്‍ ആസ്ഥാനമായുള്ള ഫ്രവുഗല്‍ സയന്റിഫിക് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ പ്രേരാമ്പ്ര ശാഖയിലെ ഒരു കൂട്ടം ചെറുപ്പക്കാരാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 

ഡിസംബര്‍ ഒന്ന് മുതല്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്‌റ്റോറുകളില്‍ നിന്ന് ജനങ്ങള്‍ക്ക് ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ഈ ആപ്ലിക്കേഷനില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമായ ഏറ്റവും അടുത്തുള്ള റസ്‌റ്റോറന്റ് ടോയ്‌ലെറ്റ് കണ്ടെത്താനാകും. ഡയമണ്ട് പ്ലസ്, ഡയമണ്ട്, ഗോള്‍ഡ് പ്ലസ്, ഗോള്‍ഡ് എന്നിങ്ങനെ നാല് കാറ്റഗറിയിലുള്ള റസ്റ്റ് റൂമുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. പാര്‍ക്കിംഗ് സ്‌പേസിന്റെ ലഭ്യതയും ആപ്പിലൂടെ മനസ്സിലാക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com