ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി; തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്നും പൊലീസ്‌

മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് ഇലവുങ്കല്‍ വരെ മാത്രമായിരിക്കും പ്രവേശനാനുമതി
ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി; തൃപ്തി ദേശായിക്ക് പ്രത്യേക സുരക്ഷ ഒരുക്കില്ലെന്നും പൊലീസ്‌

നിലയ്ക്കല്‍: ശബരിമല നട മണ്ഡല മകരവിളക്ക് മഹോത്സവത്തിനായി തുറക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ശബരിമലയില്‍ പൊലീസ് വിന്യാസം തുടങ്ങി. ഡിജിപി ഇന്ന് നിലയ്ക്കലില്‍ എത്തും. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് ഇലവുങ്കല്‍ വരെ മാത്രമായിരിക്കും പ്രവേശനാനുമതി. 

നിലയ്ക്കലിലേക്കുള്ള വാഹനങ്ങള്‍ ഇന്ന് മുതല്‍ ഇലവുങ്കലില്‍ തടയും. നിലയ്ക്കലില്‍ വനം വകുപ്പ് പ്രത്യേക ചെക്ക് പോസ്റ്റ് സ്ഥാപിച്ചിട്ടുണ്ട്. അന്‍പത് വയസ് പിന്നിട്ട വനിതാ പൊലീസ് സംഘത്തെ പമ്പയില്‍ വിന്യസിച്ചു കഴിഞ്ഞു. 

അതിനിടെ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന് പ്രഖ്യാപിച്ചെത്തുന്ന തൃപ്തി ദേശായിക്ക് വേണ്ടി പൊലീസ് പ്രത്യേക സുരക്ഷയും സൗകര്യങ്ങളും ഒരുക്കില്ല. ദര്‍ശനത്തിന് എത്തുന്ന മറ്റ് ഭക്തര്‍ക്ക് ഒരുക്കുന്ന സുരക്ഷ മാത്രമായിരിക്കും ഇവര്‍ക്ക് നല്‍കുക. ദര്‍ശനത്തിന് എത്തുന്നതുമായി ബന്ധപ്പെട്ട് തൃപ്തി ദേശായി നല്‍കിയ കത്തിനും പൊലീസ് മറുപടി നല്‍കില്ല. 

കേരളത്തിലേക്ക് എത്തുമ്പോള്‍ സുരക്ഷ ഒരുക്കണം എന്നും, ചില സര്‍ക്കാര്‍ വഹിക്കണം എന്നുമെല്ലാം ആവശ്യപ്പെട്ടായിരുന്നു തൃപ്തി ദേശായി കത്ത് നല്‍കിയിരുന്നത്. ശനിയാഴ്ച ദര്‍ശനം നടത്തുന്നതിനായി വെള്ളിയാഴ്ച കൊച്ചിയില്‍ എത്തുവാനാണ് തീരുമാനം. ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും, മടക്ക ടിക്കറ്റ് എടുത്തിട്ടില്ലെന്നും വ്യക്തമാക്കുന്ന കത്താണ് തൃപ്തി സര്‍ക്കാരിനയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com