സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി തത്സമയം ടെലിവിഷനില്‍; ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു മണി വരെ 

സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു മണി വരെ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും
സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇനി തത്സമയം ടെലിവിഷനില്‍; ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു മണി വരെ 

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ നാലു മണി വരെ ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്യും.  കൈരളി, കൗമുദി ടെലിവിഷന്‍ ചാനലുകളിലാണ് ആദ്യഘട്ടത്തില്‍ നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭിക്കുക. അടുത്ത ഘട്ടത്തില്‍ ജയ്ഹിന്ദ്, ജീവന്‍ ചാനലുകളിലും നറുക്കെടുപ്പ് തത്സമയ സംപ്രേഷണം ലഭ്യമാകും. 

നറുക്കെടുപ്പ് നടക്കുന്ന തിരുവനന്തപുരം വാന്റോസ് ജങ്ഷനിലെ ഗോര്‍ഖി ഭവനില്‍നിന്നാണു സംപ്രേഷണം. ഇതിന് ആവശ്യമായ സ്റ്റുഡിയോ, മറ്റ് സാങ്കേതിക സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുള്ളത് സിഡിറ്റാണ്. ഭാഗ്യക്കുറി നറുക്കെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി തത്സമയ സംപ്രേഷണം നടത്തുമെന്ന് മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും നേരത്തെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സിഡിറ്റിന്റെ സാങ്കേതിക പിന്തുണയോടെ വകുപ്പ് ഇക്കാര്യം പൂര്‍ത്തീകരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com