എന്തു വന്നാലും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി; വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല, പ്രതിഷേധം ശക്തം

തൃപ്തിയും ആറ് അംഗ സംഘവും കൊച്ചിയിലെത്തിയെങ്കിലും ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത വിധം വലിയ പ്രതിഷേധം തുടരുകയാണ്
എന്തു വന്നാലും പിന്നോട്ടില്ലെന്ന് തൃപ്തി ദേശായി; വിമാനത്താവളത്തില്‍ നിന്നും പുറത്തിറങ്ങാനായില്ല, പ്രതിഷേധം ശക്തം

കൊച്ചി: പ്രതിഷേധങ്ങള്‍ ഭയന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി തൃപ്തി ദേശായി. പുനെയില്‍ നിന്നുമുള്ള ഇന്‍ഡിഗോ വിമാനത്തില്‍ പുലര്‍ച്ചെ 4.40ന് തൃപ്തിയും ആറ് അംഗ സംഘവും കൊച്ചിയിലെത്തിയെങ്കിലും ഇവര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങാന്‍ സാധിക്കാത്ത വിധം വലിയ പ്രതിഷേധം തുടരുകയാണ്. 

ശരണം വിളികളുമായി നൂറുകണക്കിന് ബിജെപി പ്രവര്‍ത്തകരാണ് വിമാനത്താവളത്തിന് മുന്നില്‍ പ്രതിഷേധിക്കുന്നത്. വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നത്. കോട്ടയം വഴി പത്തനംതിട്ടയില്‍ എത്താനുള്ള ആലോചനകളാണ് നടക്കുന്നത് എന്നു തൃപ്തി ദേശായി പറഞ്ഞു. തൃപ്തിയും സംഘവും കേരളത്തിലേക്ക് എത്തുന്നത് സംബന്ധിച്ച ടിക്കറ്റ് വിവരങ്ങള്‍ ചോര്‍ന്നതോടെയാണ് പുലര്‍ച്ചെ തന്നെ പ്രതിഷേധക്കാര്‍ വിമാനത്താവളത്തിന് മുന്നില്‍ തമ്പടിച്ചത്. 

തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കെത്തിക്കുവാനുള്ള പൊലീസ് ശ്രമം തുടരുകയാണ്. എന്നാല്‍ തൃപ്തിയെ കൊണ്ടുപോകുവാന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ വിസമ്മതിച്ചുവെന്നാണ് സൂചന. പൊലീസ് ആവശ്യപ്പെട്ടിട്ടും ടാക്‌സി ഡ്രൈവര്‍മാര്‍ തയ്യാറായിട്ടില്ല. തൃപ്തിയെ വിമാനത്താവളത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍ അനുവദിക്കില്ല എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിഷേധക്കാര്‍. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com