തൃപ്തി ദേശായി കൊച്ചിയിലെത്തി; വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളികളുമായി നൂറുകണക്കിന് പ്രതിഷേധക്കാര്‍, വന്‍ പൊലീസ് സുരക്ഷ  

പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗൊ വിമാനത്തില്‍ പുലര്‍ച്ചെ 4:40നാണ് തൃപ്തിയും സംഘവും കൊച്ചിയിലെത്തിയത്
തൃപ്തി ദേശായി കൊച്ചിയിലെത്തി; വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളികളുമായി നൂറുകണക്കിന് പ്രതിഷേധക്കാര്‍, വന്‍ പൊലീസ് സുരക്ഷ  

കൊച്ചി: ശബരിമല ദര്‍ശനത്തിനായി ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമിനത്താവളത്തിലെത്തി. വിമാനത്താവളത്തിന് മുന്നില്‍ ശരണം വിളികളുമായി നൂറുകണക്കിന് പ്രതിഷേധക്കാരാണ് എത്തിയിരിക്കുന്നത്. തൃപ്തിയും സംഘവും സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ നല്‍കുമെന്നുമാണ് പൊലീസ് നിലപാട്. 

പൂനെയില്‍ നിന്നുള്ള ഇന്‍ഡിഗൊ വിമാനത്തില്‍ പുലര്‍ച്ചെ 4:40നാണ് തൃപ്തിയും സംഘവും കൊച്ചിയിലെത്തിയത്.  വിമാനത്താവളത്തില്‍ വന്‍ പൊലീസ് സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.  വിമാനത്താവളത്തിന് പുറത്ത് ബിജെപി പ്രവര്‍ത്തകരാണ് സംഘടിക്കുന്നത്. 

തൃപ്തിക്കൊപ്പം ആറുപേരാണ് ശബരിമല ദര്‍ശനത്തിനായി എത്തിയിട്ടുള്ളത്. തൃപ്തിക്കും സംഘത്തിനും വിമാനത്താവളത്തില്‍ നിന്ന് ശബരിമലയിലേക്ക് യാത്രതിരിക്കാനുള്ള വാഹനം ലഭിച്ചിട്ടില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്ക് യാത്രചെയ്യാന്‍ വാഹനം നല്‍കാന്‍ ടാക്‌സിക്കാര്‍ തയായറാകാത്ത സാഹചര്യമാണ് നിലവിലുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com