മാധ്യമങ്ങളെ തടഞ്ഞത് എന്തിന്?; ശബരിമലയില്‍ നടക്കുന്നത് ജനങ്ങള്‍ അറിയട്ടെയെന്ന് ഹൈക്കോടതി 

ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമങ്ങളെ തടയുന്നത് എന്തിനെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു
മാധ്യമങ്ങളെ തടഞ്ഞത് എന്തിന്?; ശബരിമലയില്‍ നടക്കുന്നത് ജനങ്ങള്‍ അറിയട്ടെയെന്ന് ഹൈക്കോടതി 

കൊച്ചി: ശബരിമല വിഷയുമായി ബന്ധപ്പെട്ട് സംസ്ഥാന  സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമങ്ങളെ തടയുന്നത് എന്തിനെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ചോദിച്ചു. അവിടെ എന്താണ് നടക്കുന്നത് എന്ന് ജനങ്ങള്‍ അറിയട്ടെ. യഥാര്‍ത്ഥ ഭക്തരേയും മാധ്യമങ്ങളെയും തടയരുതെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.

സര്‍ക്കാര്‍ നടപടി സുതാര്യമെങ്കില്‍ എന്തിനാണ് ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തുന്ന മാധ്യമങ്ങളെ തടയുന്നത് എന്ന് കോടതി ചോദിച്ചു. അവിടെ എന്താണ് നടക്കുന്നത് എന്ന് ജനങ്ങള്‍ അറിയട്ടെയെന്ന് പറഞ്ഞ് കോടതി യഥാര്‍ത്ഥ ഭക്തരെയും മാധ്യമങ്ങളെയും തടയരുതെന്നും വ്യക്തമാക്കി. ശബരിമലയില്‍ മാധ്യമങ്ങളെ തടഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയ സംസ്ഥാന സര്‍ക്കാര്‍ മാധ്യമങ്ങള്‍ക്ക് ഇന്നലെ മുതല്‍ പ്രവേശനം അനുവദിച്ചിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com