രാത്രി മല ചവിട്ടാന്‍ അനുവദിക്കില്ലെന്ന് പൊലീസ്, നട്ടം തിരിഞ്ഞ് തീര്‍ത്ഥാടകര്‍; പ്രതിഷേധിച്ച് ഭക്തര്‍ 

രാത്രി ആരെയും മല ചവിട്ടാന്‍ അനുവദിക്കില്ലെന്നും പ്രവേശനം ഇനി നാളെ മുതല്‍ മാത്രമായിരിക്കുമെന്നുമാണ് പൊലീസ് അറിയിച്ചത്
രാത്രി മല ചവിട്ടാന്‍ അനുവദിക്കില്ലെന്ന് പൊലീസ്, നട്ടം തിരിഞ്ഞ് തീര്‍ത്ഥാടകര്‍; പ്രതിഷേധിച്ച് ഭക്തര്‍ 

പമ്പ: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മുന്‍കരുതലിന്റെ ഭാഗമായി രാത്രി സന്നിധാനത്തേക്ക് ആരെയും കടത്തിവിടേണ്ടെന്ന് പൊലീസ് തീരുമാനം. രാത്രി ആരെയും മല ചവിട്ടാന്‍ അനുവദിക്കില്ലെന്നും പ്രവേശനം ഇനി നാളെ മുതല്‍ മാത്രമായിരിക്കുമെന്നുമാണ് പൊലീസ് അറിയിച്ചത്. 

തീരുമാനത്തേതുടര്‍ന്ന് രാത്രി പമ്പയില്‍ എത്തിയ തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പോകുന്നതില്‍ നിന്ന് പൊലീസ് വിലക്കി. പമ്പയിലെത്തുന്നവരെ നാളെ പുലര്‍ച്ചെ രണ്ടുമണി മുതല്‍ സന്നിധാനത്തേക്ക് കയറ്റിവിടുമെന്നാണ് പൊലീസ് അറിയിച്ചത്. അതേസമയം പൊലീസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഭക്തര്‍ രംഗത്തെത്തി.

നെയ്യഭിഷേകത്തിനായി എത്തിയ തീര്‍ത്ഥാടകരെ പൊലീസ് ഒഴിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ എവിടെ തങ്ങണമെന്നതിനെക്കുറിച്ച് തീര്‍ത്ഥാടകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. കുട്ടികളുമായി എത്തിയ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെ വലയുന്ന സാഹചര്യമാണ് പൊലീസ് നടപടി മൂലം ഉണ്ടായിരിക്കുന്നതെന്നാണ് പ്രതിഷേധക്കാരുടെ ആക്ഷേപം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com