വനിതാ ആക്റ്റിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ എന്തിനാണിത്ര തിടുക്കം: തസ്‌ലീമാ നസ്രിന്‍

മലചവിട്ടാന്‍ തൃപ്തി ദേശായി എത്തിയതിന് പിന്നാലെയാണ് തസ്ലീമ നസ്‌റിന്‍ ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്. 
വനിതാ ആക്റ്റിവിസ്റ്റുകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാന്‍ എന്തിനാണിത്ര തിടുക്കം: തസ്‌ലീമാ നസ്രിന്‍

ഡെല്‍ഹി: സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമല സന്ദര്‍ശനത്തിനെത്തുന്ന വനിതാ ആക്റ്റിവിസ്റ്റുകളെ വിമര്‍ശിച്ച് ബംഗ്ലാദേശി എഴുത്തുകാരി തസ്‌ലീമാ നസ്‌റിന്‍. ആക്റ്റിവിസ്റ്റുകളായ സ്ത്രീകള്‍ മലചവിട്ടാന്‍ തിരക്ക് കൂട്ടുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു. മലചവിട്ടാന്‍ തൃപ്തി ദേശായി എത്തിയതിന് പിന്നാലെയാണ് തസ്ലീമ നസ്‌റിന്‍ ട്വിറ്ററിലൂടെ പ്രതികരണം നടത്തിയത്. 

ലെംഗികാതിക്രമവും, ഗാര്‍ഹിക പീഡനവും സ്ത്രീകള്‍ നേരിടുന്ന ഗ്രാമങ്ങളിലേക്കാണ് ആക്റ്റിവിസ്റ്റുകള്‍ പോവേണ്ടതെന്നും ഏഴുത്തകാരി ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു. 'ശബരിമലയില്‍ പ്രവേശിക്കാന്‍ വനിതാ ആക്ടിവിസ്റ്റുകള്‍ക്ക് എന്താണിത്ര ആവേശമെന്ന് എനിക്ക് മനസിലാകുന്നില്ല. അവര്‍ പോകേണ്ടത് ഗ്രാമങ്ങളിലേക്കാണ്. ഗാര്‍ഹിക പീഡനം, ബലാത്സംഗം, ലൈംഗിക ചൂഷണം പോലുള്ളവ സ്ത്രീകള്‍ നേരിടുന്നത് അവിടെയാണ്. അവിടെ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമില്ല, നല്ല ആരോഗ്യ പരിരക്ഷ ലഭിക്കുന്നില്ല, തൊഴില്‍ സമ്പാദിക്കാനും തുല്യവേതനം ലഭിക്കുന്നതിനും സ്വാതന്ത്ര്യമില്ല തസ്‌ലീമാ നസ്രീന്‍ ട്വീറ്റ് ചെയ്തു.

അതേസമയം പതിനാല് മണിക്കൂര്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തൃപ്തി ദേശായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും മടങ്ങി. പതിനാല് മണിക്കൂര്‍ നീണ്ട നാമജപ പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്തി ദേശായിക്കും സംഘത്തിനും വിമാനത്താവളത്തിന് പുറത്തിറങ്ങാന്‍ പോലുമായില്ല. പേടിച്ചിട്ടല്ല മടക്കമെന്നും ശബരിമലയിലേക്ക് ഇനിയും വരുമെന്ന് പ്രഖ്യാപിച്ചാണ് തൃപ്തി ദേശായി കൊച്ചി വിമാനത്താവളത്തില്‍ നിന്നും മടങ്ങിപ്പോയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com