വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനോട് മുഖംതിരിച്ച് പ്രതിഷേധക്കാര്‍, നമ്മുടെ കൂടെ വന്നവര്‍ അങ്ങോട്ടു പോകേണ്ടെന്ന് നേതാക്കള്‍ (വിഡിയോ)

വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനോട് മുഖംതിരിച്ച് പ്രതിഷേധക്കാര്‍, നമ്മുടെ കൂടെ വന്നവര്‍ അങ്ങോട്ടു പോകേണ്ടെന്ന് നേതാക്കള്‍ (വിഡിയോ)
വിമാനത്താവളത്തില്‍ രാഹുല്‍ ഈശ്വറിനോട് മുഖംതിരിച്ച് പ്രതിഷേധക്കാര്‍, നമ്മുടെ കൂടെ വന്നവര്‍ അങ്ങോട്ടു പോകേണ്ടെന്ന് നേതാക്കള്‍ (വിഡിയോ)

കൊച്ചി: ശബരിമല ദര്‍ശനത്തിന് എത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം നടക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ അയ്യപ്പ ധര്‍മ സേനാ നേതാവ് രാഹുല്‍ ഈശ്വറിനോട് മുഖം തിരിച്ച് പ്രതിഷേധക്കാര്‍. രാഹുല്‍ ഈശ്വര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പ്രതിഷേധത്തോടെയാണ് കൂടിനിന്നവര്‍ പ്രതികരിച്ചത്. രാഹുലിന് അടുത്തേക്കു നീങ്ങാനൊരുങ്ങിയ സാധാരണ പ്രവര്‍ത്തകരെ നേതാക്കള്‍ ഇടപെട്ടു തടയുകയും ചെയ്തു.

ഉച്ചയ്ക്കു ശേഷമാണ് രാഹുല്‍ ഈശ്വര്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്. ദേശീയ ടെലിവിഷന്‍ ചാനലുകളില്‍ ശബരിമല പ്രതിഷേധത്തിന്റെ മുഖമായി നില്‍ക്കുന്ന രാഹുലിനെ ഗൗനിക്കാത്ത സമീപനമാണ് പ്രതിഷേധക്കാരില്‍നിന്നുണ്ടായത്. പ്രവര്‍ത്തകരില്‍ ചിലര്‍ രാഹുലിനു സമീപത്തേക്കു നീങ്ങിയപ്പോള്‍ നേതാക്കള്‍ ഇടപെട്ടു തടയുന്നതും കാണാമായിരുന്നു. തുടര്‍ന്ന് പ്രതിഷേധക്കാര്‍ക്കടുത്തേക്കു നീങ്ങാതെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് രാഹുല്‍ നിലയുറപ്പിച്ചത്.

ശബരിമല സമരത്തിന്റെ നായകത്വം ദേശീയ ചാനലുകളും മറ്റു മാധ്യമങ്ങളും രാഹുല്‍ ഈശ്വറിനു നല്‍കുന്നതില്‍ സംഘപരിവാറില്‍ എതിര്‍പ്പു ശക്തമാണ്. രാഹുല്‍ കുറെനാളായി ആര്‍എസ്എസുമായും ബിജെപിയുമായും അകല്‍ച്ചയിലുമാണ്. സംഘവുമായി ഇടഞ്ഞുനില്‍ക്കുന്ന പ്രവീണ്‍ തൊഗാഡിയയുടെ അന്താരാഷ്ട്രാ ഹിന്ദു പരിഷത്തും രാഹുല്‍ ഈശ്വറിന്റെ അയ്യപ്പ ധര്‍മ സേനയും ചേര്‍ന്നാണ് ആദ്യ ദിനങ്ങളില്‍ ശബരിമല സമരം നടത്തിയത്. സംഘപരിവാര്‍ സംഘടനകള്‍ പിന്നീട് സമരം ഏറ്റെടുക്കുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com