ശബരിമലക്ക് പിന്നാലെ എരുമേലിയിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

നാളെ രാവിലെ പത്ത് മണിക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും.
ശബരിമലക്ക് പിന്നാലെ എരുമേലിയിലും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ

കോ​ട്ട​യം: മണ്ഡല, മകരവിളക്ക് പൂജക്കായി നാളെ നട തുറക്കാനിരിക്കെ ശ​ബ​രി​മ​ല​യ്ക്കൊ​പ്പം എ​രു​മേ​ലി​യി​ലും ജി​ല്ലാ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. എ​രു​മ​ലി ടൗ​ണി​ലും ക​ണ​മ​ല, മു​ക്കൂ​ട്ടു​ത​റ, എം​ഇ​എ​സ് ജം​ഗ്ഷ​ൻ എ​ന്നീ ഭാ​ഗ​ങ്ങ​ളി​ലെ എ​ല്ലാ റോ​ഡു​ക​ളി​ലു​മാ​ണ് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ആ​റു മു​ത​ൽ ഏ​ഴ് ദി​വ​സ​ത്തേ​യ്ക്ക് നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ച​ത്. 

ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പൊ​തു​യോ​ഗ​ങ്ങ​ൾ, പ്ര​ക​ട​ന​ങ്ങ​ൾ, പ്രാ​ർ​ഥ​നാ യോ​ഗ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ​വി​ധ കൂ​ട്ടം​കൂ​ട​ലു​ക​ളും ആ​ൾ​ക്കൂ​ട്ട​വും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. മ​ത​പ​ര​മാ​യ ആ​ചാ​ര​പ്ര​കാ​ര​മു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​ന​ത്തി​ലോ കാ​ൽ​ന​ട​യാ​യോ ഉ​ള്ള യാ​ത്ര​യ്ക്കോ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, വി​വാ​ഹം തു​ട​ങ്ങി​വ​യ്ക്കോ നി​രോ​ധ​ന​മി​ല്ല. നേ​ര​ത്തെ, നി​ല​യ്ക്ക​ൽ, ഇ​ല​വു​ങ്ക​ൽ, പ​മ്പ, സ​ന്നി​ധാ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. 22 ​വരെ നി​രോ​ധ​നാ​ജ്ഞ ഉണ്ടാകും. ചി​ത്തി​ര ആ​ട്ട​തി​രു​ന്നാ​ളി​ന് ന​ട തു​റ​ന്ന​പ്പോ​ഴും ഈ ​സ്ഥ​ല​ങ്ങ​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

നാളെ രാവിലെ പത്ത് മണിക്ക് കാല്‍നട തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി പ്രവേശനം അനുവദിക്കും. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ നിന്നുമാണ് ഭക്തരെ കടത്തിവിടുക. വാഹനങ്ങള്‍ക്ക് ഉച്ചയ്ക്ക് 12 മണി മുതലായിരിക്കും പ്രവേശനം സാധ്യമാകുക. അതേസമയം സര്‍വകക്ഷി യോഗം പരാജയപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com