'സാവകാശ ഹര്‍ജി'യില്‍ തീരുമാനമായില്ല; അഭിഭാഷകരുമായി ചര്‍ച്ച തുടരുന്നുന്നുവെന്ന് ദേവസ്വം ബോര്‍ഡ്‌

ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയില്‍ സാവാകാശ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് എ പത്മകുമാര്‍
'സാവകാശ ഹര്‍ജി'യില്‍ തീരുമാനമായില്ല; അഭിഭാഷകരുമായി ചര്‍ച്ച തുടരുന്നുന്നുവെന്ന് ദേവസ്വം ബോര്‍ഡ്‌

ശബരിമല: ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച വിധി നടപ്പാക്കുന്നതിനു സാവകാശം തേടി സുപ്രീം കോടതിയെ സമീപിക്കുന്നതില്‍
അന്തിമ തീരുമാനമായിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്  എ പത്മകുമാര്‍. അഭിഭാഷകരുമായി ചര്‍ച്ച തുടരുകയാണ്. വൈകാതെ തന്നെ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് പത്മകുമാര്‍ ആവര്‍ത്തിച്ചു.

സുപ്രീം കോടതി ഒരു വിധി നടപ്പാക്കിയ ശേഷം സ്റ്റേ ഇല്ലെന്ന് പറഞ്ഞാല്‍ ദേവസ്വം ബോര്‍ഡ് പോലെയുള്ള ഒരു ഭരണഘടനാ സ്ഥാപനത്തിന് നടപ്പിലാക്കാന്‍ കഴിയില്ലെന്ന് പറയാന്‍ കഴിയില്ല. നമുക്ക് പറയാനുള്ള കാര്യം സുപ്രീം കോടതിയോട് പറയുക എന്നുള്ളതാണ് ദേവസ്വം ബോര്‍ഡിന്റെ മുന്നിലുള്ളത്. അക്കാര്യം സുപ്രീം കോടതിയോട് പറയും. കൃത്യതയോടെ ചെയ്യണമെന്നുള്ളതുകൊണ്ടാണ് ഇക്കാര്യത്തില്‍ തീരുമാനം വൈകുന്നതെന്നും അത് മനപൂര്‍വ്വമല്ലെന്നും പത്മകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ പൊലീസ് നിയന്ത്രണത്തില്‍ ബോര്‍ഡ് അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യം ഇന്ന് തിരുവനന്തപുരത്തെത്തി ചര്‍ച്ച നടത്തുമെന്നും പത്മകുമാര്‍ പറഞ്ഞു. ശബരിമലയിലെ ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് സീസണ്‍ നൂല്‍പ്പാലത്തിലൂടെയാണ് പോകുന്നത്. കഴിഞ്ഞ വര്‍ഷം നല്ല രീതിയില്‍ നടത്താന്‍ കഴിഞ്ഞു.ഇത്തവണ പ്രളയത്തോടെയാണ് താളം തെറ്റിയതെന്നും പ്ത്മകുമാര്‍ പറഞ്ഞു്. ഉള്ള സൗകര്യങ്ങള്‍ വെച്ച് നന്നായി പോകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സീസണില്‍ ഭക്തര്‍ക്ക് ബുദ്ധിമുട്ടരുതെന്ന് കരുതി നേരത്തെ ടൈംടേബിള്‍ തയ്യാറാക്കി ജൂണ്‍ മാസത്തില്‍ തന്നെ കോണ്‍ട്രാക്ടുകള്‍ ആരംഭിച്ചു. എല്ലാ കൃത്യമായി മുന്നോട്ട് പോകുമ്പോഴാണ് പ്രളയം വന്നത്. അതാണ് പ്രതിസന്ധിക്ക് കാരണം. ഈ പ്രതിസന്ധി ഘട്ടത്തെ നേരിടാന്‍ നാം ഒരുമിച്ച് നില്‍ക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com